ADVERTISEMENT

7 വർഷമായി താനും വിൽ സ്മിത്തും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണെന്ന് നടി ജെയ്ഡ പിങ്കത്ത് സ്മിത്ത്. 2016 മുതൽ ഇരുവരും ഒരുമിച്ചല്ല താമസമെന്ന് ഒരു ടെലിവിഷൻ പരിപാടിയിൽ നടി വ്യക്തമാക്കി. നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും ജെയ്ഡ പറഞ്ഞു. 

Read More: ‘ഇത്തരം വസ്ത്രം ധരിച്ചാൽ അഡ്ജസ്റ്റ് ചെയ്യുന്നതിനെന്ത് പ്രശ്നം’, വിവരമില്ലായ്മ അലങ്കാരമാക്കരുത്: ജ്യോതി

‘വേർപിരിയലിനെ പറ്റി ആരാധകരോട് പറയാനുള്ള ശരിയായ മാർഗം കണ്ടെത്തുന്നതു വരെ ഇക്കാര്യം രഹസ്യമായിരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ രണ്ടുപേരും തമ്മിൽ എങ്ങനെ പങ്കാളിത്തത്തിലായിരിക്കണമെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ് ഇപ്പോഴും. അതുകൊണ്ടാണ് ഇതുവരെ ഇക്കാര്യം ആരെയും അറിയിക്കാതിരുന്നത്. ഞങ്ങൾ രണ്ടുപേരും മറ്റൊരാൾ എന്താകും ഞങ്ങളെ പറ്റി കരുതുക എന്ന ഫാന്റസിയിൽ കുടുങ്ങി കിടക്കുകയാണ്’. ടെലിവിഷൻ ടോക്ക് ഷോയിൽ ജെയ്ഡ വ്യക്തമാക്കി. 

1997-ലാണ് ഇരുവരും വിവാഹിതരായത്. ജേഡൻ സ്മിത്ത്, വില്ലോ സ്മിത്ത് എന്നിവരാണ് മക്കൾ. 2020ൽ ഗായകൻ ഓഗസ്റ്റ് അൽസിന, ജെയ്ഡ സ്മിത്തുമായുള്ള പ്രണയത്തെ പറ്റി തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ജെയ്ഡയും വിൽ സ്മിത്തുമായി പിരിയുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഓഗസ്റ്റുമായുള്ള ബന്ധം ജെയ്ഡ നിഷേധിച്ചിരുന്നില്ല. 

smith1
ജെയ്ഡ സ്മിത്തും വിൽ സ്മിത്തും, Image Credits: X/DramaAlert

2022ൽ അക്കാദമി അവാർഡ് വേദിയിൽ ജെയ്ഡയെ പറ്റി തമാശ പറഞ്ഞതിന് ക്രിസ് റോക്കിനെ സ്മിത്ത് തല്ലിയത് വലിയ വിവാദമായിരുന്നു. ഇരുവരും പിരിഞ്ഞെന്ന വാർത്ത വന്നതോടെ സമൂഹ മാധ്യമങ്ങളിൽ സ്മിത്തിനെ ട്രോളിയും പലരും എത്തുന്നുണ്ട്. ഇരുവരും പണ്ടേ പിരിഞ്ഞെങ്കിൽ പിന്നെന്തിനായിരുന്നു അന്നത്തെ അടി, റൂം മേറ്റിനെ പറ്റി പറഞ്ഞതിനാണോ അന്ന് ഇത്രയും പ്രലോഭനം ഉണ്ടായതെന്നുമെല്ലാം വിമർശനങ്ങള്‍ ഉയരുന്നുണ്ട്. 

English Summary:

Jada Pinkett Smith reveals she and Will Smith have been separated since 2016

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com