തനിച്ചാക്കിയതിലല്ല മനസ്സിലാക്കാതിരുന്നതിലാണ് സങ്കടം, പ്രാണനായിരുന്നു; നൊമ്പരമായി വീണയുടെ വിഡിയോ
Mail This Article
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് വീണ നായർ. സമൂഹ മാധ്യമങ്ങളിലൂടെ ജീവിതത്തിലെ സന്തോഷവും സങ്കടവുമെല്ലാം വീണ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ വീണ പങ്കുവച്ച ഒരു റീൽസ് വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കടൽ തീരത്തേക്ക് നടന്നു പോകുന്ന വീണയുടെ ഒരു വിഡിയോ ആണ് പങ്കുവച്ചത്. വിഡിയോയ്ക്കൊപ്പം ചേർത്ത വരികളാണ് വേദനയാകുന്നത്. ‘നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു. തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം. വസന്തം ഇനിയും വരും, ഇനിയും പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും. തേഞ്ഞു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മകളും ബാക്കിയായി തനിയേ. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി, വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു.. പക്ഷേ അത് നീ അറിഞ്ഞില്ല എന്നുമാത്രം’ എന്നാണ് വാക്കുകൾ.
ഈ വരികൾ വീണയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നാണ് ആരാധകർ പറയുന്നത്. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന വീണ തന്റെ സങ്കടമാണ് വരികളിലൂടെ വ്യക്തമാക്കിയതെന്നും ആരാധകർ പറയുന്നുണ്ട്.
2014നാണ് വീണയും ആർജെ അമനുമായുള്ള വിവാഹം നടക്കുന്നത്. 2022ൽ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നു എന്ന് വീണ വെളിപ്പെടുത്തിയിരുന്നു.