ബിക്കിനിയിട്ടാൽ എന്താണ് പ്രശ്‌നം, എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്ടമാണ്: ജാനകി സുധീർ
Mail This Article
റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ജാനകി സുധീർ. സമൂഹ മാധ്യമങ്ങളിൽ സജീവമായ ജാനകി ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. എന്നാൽ പല ഫോട്ടോഷൂട്ടുകൾക്കും വിമർശനങ്ങളുമുണ്ടാകാറുണ്ട്. എന്നാൽ താൻ അതൊന്നും കാര്യമാക്കാറില്ലെന്നും ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ചിത്രങ്ങൾ എടുക്കാറെന്നും ജാനകി പറഞ്ഞു.
‘എന്റെ ആത്മവിശ്വാസത്തിന് അനുസരിച്ചാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് ഫുള്‍ നഗ്നയായിട്ടുള്ള ഫോട്ടോഷൂട്ട് ചെയ്യാനാകില്ല. കുറേ ഓഫറുകള്‍ വരുന്നുമുണ്ട്. പക്ഷെ എനിക്ക് ആത്മവിശ്വാസമുള്ളത് ഫാഫ് ന്യൂഡിലാണ്. അതില്‍ ആളുകള്‍ക്കെന്താണ് കുഴപ്പം? ഇതൊക്കെ എല്ലാവര്‍ക്കും ഉള്ളത് തന്നെയല്ല. വിദേശികള്‍ ചെയ്യുന്നില്ലേ? ബീച്ചില്‍ ബിക്കിനിയിട്ട് നടക്കുന്നില്ലേ? സത്യം പറഞ്ഞാല്‍ അവരൊന്നും അങ്ങോട്ടും ഇങ്ങോട്ടു നോക്കാറു പോലുമില്ല.
കുറച്ച് മലയാളികൾക്ക് മാത്രമാണ് പ്രശ്‌നം. വിദേശ രാജ്യങ്ങളിലുള്ളവർക്കൊന്നും അതൊന്നും ഒരു പ്രശ്നമല്ല. ഞാന്‍ എന്ത് ഇടണമെന്നുള്ളത് എന്റെ ഇഷ്ടമാണ്. എന്തു ഫോട്ടോ ഇടണമെന്ന്. ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ പറ്റില്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം തന്നെ ആ ഫോട്ടോസ് എടുത്ത് കളയില്ലേ. അത് ചെയ്യുന്നില്ലല്ലോ. പിന്നെ ഞാനതൊന്നും ഗൗനിക്കാറില്ല’. ജാനകി പറഞ്ഞു.
നെഗറ്റീവ് കമന്റ്സ് വായിക്കാറില്ലെന്നും ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ എനിക്ക് അതിനുള്ള ധൈര്യമുള്ളതുകൊണ്ടാണെന്നും ഒരു ധൈര്യവുമില്ലാത്തവരാണ് ഇങ്ങനെ കമന്റ്സ് ഇട്ട് നടക്കുന്നതെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ജാനകി വ്യക്തമാക്കി.