ADVERTISEMENT

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രമോദ്. സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവക്കാറുള്ള ലക്ഷ്മി ജീവിതത്തിലെ പുതിയ സന്തോഷവും ആരാധകരെ അറിയിച്ചിരിക്കുകയാണ്. വീണ്ടും ഗർഭിണിയാണെന്ന വിവരമാണ് താരം വിഡിയോയിലൂടെ പങ്കുവച്ചത്.

lekshmi1
ലക്ഷ്മി ഭർത്താവിനൊപ്പം, Image Credits: Instagram/laxmi_azar

‘ഇത് ആറാം മാസമാണ്. ആദ്യം മുതലേ എനിക്ക് കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു. ആദ്യം പനിയെല്ലാം ഉള്ളത് കൊണ്ട് ആശുപത്രിയിൽ തന്നെയായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം നിങ്ങളുമായി പങ്കുവക്കാൻ വൈകിയത്. ഇപ്പോള്‍ ഞങ്ങള്‍ കാന്തല്ലൂരാണ്. ഇതാണ് പറ്റിയ സമയം എന്ന് കരുതി. സീരിയൽ നിന്ന് മാറിയത് എന്തുകൊണ്ടാണ്? തടി കൂടിയല്ലോ എന്നെല്ലാം പലരും ചോദിച്ചിരുന്നു. നാല് മാസത്തോളം സീരിയലിൽ അഭിനയിച്ചിരുന്നു. പിന്നീട് വയറ് വന്നതിന് ശേഷമാണ് സീരിയലിൽ നിന്ന് ഇറങ്ങിയത്. പ്രസവ ശേഷം ഫുൾ പവറോടെ തിരിച്ചെത്തും’. ലക്ഷ്മി പറഞ്ഞു. 

ഭർത്താവിനും മകൾക്കുമൊപ്പമാണ് ലക്ഷ്മി വിഡിയോയിലെത്തിയത്. മൂന്നുപേരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് വിഡിയോയും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com