ADVERTISEMENT

ജീവിതയാത്രയിൽ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് വാർധക്യം. പല തരത്തിലുള്ള ആശങ്കകൾ ഉയരുന്ന കാലമാണത്. വർഷങ്ങളോളം വിദേശത്ത് താമസിച്ച് വാർധക്യ കാലം നാട്ടിൽ കഴിയാനായി ആഗ്രഹിക്കുന്ന ഒരുപാടു പേർ നമുക്ക് ചുറ്റുമുണ്ട്.  ഒറ്റപ്പെടൽ അനുഭവിക്കാൻ പറ്റാത്തതുകൊണ്ടു മാത്രം വിദേശത്ത് തന്നെ കഴിയാൻ ചിലർ നിർബന്ധിതരാകും. എന്നാൽ ഇനി വാർധക്യ കാലം നാട്ടിൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർ സങ്കടപ്പെടേണ്ട. നിങ്ങൾക്ക് സന്തോഷിക്കാനുള്ള അവസരം ഒരുക്കുകയാണ് കൊച്ചു മാത്തൻ ബാബുവും അദ്ദേഹത്തിന്റെ അഞ്ചുകണ്ടംവേലിൽ ഫൗണ്ടേഷൻ.

അമേരിക്കയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയതോടെ ഭാര്യയോടൊപ്പം ഒറ്റയ്ക്കായി പോകുന്നു എന്ന തോന്നലിൽ നിന്നാണ് കൊച്ചു മാത്തൻ ബാബു അഞ്ചുകണ്ടംവേലിൽ ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. വിദേശത്ത് ആയകാലം മുഴുവൻ ജീവിച്ചതിന് ശേഷം നാട്ടിൽ തിരിച്ചെത്തുന്നവർക്കും, അവധിക്കാലം ആഘോഷമാക്കാൻ സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നവര്‍ക്കും കൈത്താങ്ങാവുകയാണ് അഞ്ചുകണ്ടംവേലിൽ ഫൗണ്ടേഷൻ. ജോലിയും പഠനവുമെല്ലാം വിദേശത്തായതു കൊണ്ട് പലപ്പോഴും മാതാപിതാക്കളുടെ ഒപ്പം നാട്ടിൽ വന്ന് താമസിക്കാൻ കഴിയാത്തവരാണ് വിദേശത്ത് താമസമാക്കിയവർ. എന്നാൽ സ്വന്തം നാടിന്റെ പച്ചപ്പാസ്വദിക്കാനും നാടിന്റെ നന്മ അറിയാനുമായി വാർധക്യത്തിൽ സ്വന്തം നാട്ടിലേക്കെത്താൻ പലരും കൊതിക്കും. സ്വന്തമായി വീടില്ലെന്നും, നാട്ടിലെത്തിയാൽ ഒറ്റപ്പെട്ടു പോകുമെന്നും ചിന്തിക്കാതെ കൂട്ടമായി താമസിക്കാനുള്ള വീടൊരുക്കുകയാണ് കൊച്ചു മാത്തൻ ബാബു.  അമേരിക്കയിലെ ബിസിനസ് ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നടോയൊണ് കൊച്ചുമാത്തൻ ബാബു ഫൗണ്ടേഷനെ പറ്റി ചിന്തിക്കുന്നത്. 

വിവാഹത്തിന് പിന്നാലെയാണ് കൊച്ചുമാത്തൻ ബാബു അമേരിക്കയിലേക്ക് ജോലിക്കായി പോയത്. അവിടെ വെച്ചാണ് സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷനിലൂടെ അമേരിക്കയിലുള്ള മൈനോരിറ്റിക്ക് ബിസിനസ് ചെയ്യാൻ പണം കിട്ടുമെന്ന് അറിഞ്ഞത്. അവിടെ നിന്ന് ബിസിനസ് ചെയ്യാനായി 50,000 ഡോളർ കിട്ടി. അതുപയോഗിച്ച് ബിസിനസ് ചെയ്തു. ആ സമയത്ത് അമേരിക്കയിൽ സ്ഥലം വാങ്ങി 10 വീടുകൾ നിർമിക്കാനുള്ള പദ്ധതി തുടങ്ങി. രണ്ട് വീട് വെച്ചപ്പോൾ കേസ് വന്നു. ഒരു ഇന്ത്യൻ അവിടെ വീട് വെച്ചതായിരുന്നു പ്രശ്നം. അങ്ങനെ 6 വർഷത്തിന് ശേഷമാണ് കേസ് കഴിഞ്ഞത്. പിന്നാലെ ഒരു കൊമേർഷ്യൽ പ്രൊജക്ടും തുടങ്ങി. 

അമേരിക്കയിൽ നിന്ന് 2018ലാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കൊറോണയും ഭാര്യയുടെ അസുഖം കൂടി വന്നതോടെ നാട്ടിൽ തന്നെ കഴിയാൻ തീരുമാനിച്ചു. സ്വന്തമായി നിർമിച്ച വീട്ടിൽ ഒറ്റയ്ക്ക് താമസം മടുപ്പായി തുടങ്ങിയതോടെയാണ് സമാനമായി വിദേശ രാജ്യങ്ങളിൽ നിന്ന് സ്വന്തം നാട്ടിലെത്തി ജീവിക്കുന്നവരെ  ഒപ്പം കൂട്ടാം എന്ന് കരുതിയത്. അതാണ് അഞ്ചുകണ്ടംവേലിൽ ഫൗണ്ടേഷന്റെ പിറവിക്ക് പിന്നിൽ. 2022 ലാണ് ചെങ്ങന്നൂരിലെ മംഗലത്ത് പാർപ്പിടം ഒരുക്കിയത്. 

20–22 മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂട്ടുകൂടി സംസാരിക്കാനും ഭക്ഷണം കഴിക്കാനും തമാശകൾ പറയാനും പ്രായമായവർക്ക് അവസരം ഒരുക്കുകയാണിവിടം. വിദേശത്ത് നിന്ന് എപ്പോഴെങ്കിലും നാട്ടിലെത്തുന്നവർക്കും സമാധാനപൂർവം താമസിക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. താമസത്തോടൊപ്പം തന്നെ അവരുടെ യാത്രയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നൽകും. വിമാനത്താവളം മുതൽ തിരിച്ച് എയർപോർട്ടിൽ എത്തിക്കുന്നതുവരെയുള്ള അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള സൗകര്യം ഒരുക്കി കൊടുക്കും. 

‘മക്കളും കൊച്ചുമക്കളുമെല്ലാം വിദേശത്ത് ജനിച്ചു വളർന്നതു കൊണ്ട് നാട്ടിലേക്ക് തിരിച്ചു വരികയില്ല. അവരെല്ലാം വിദേശരാജ്യങ്ങളിൽ ജോലികളിലാണ്. പ്രായമായ എനിക്കും എന്റെ ഭാര്യക്കും ഒരു കൂട്ട് വേണം. അതുമാത്രമാണ് ഈ വീടിലൂടെ ഞാൻ ലക്ഷ്യം കാണുന്നത്. ഞങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരിടം ഒരുക്കുക. വിദേശത്ത് നിന്ന് നാട്ടിലെത്തിയതോടെ ആരുമില്ലാതെ ഒറ്റയ്ക്കായവർക്ക് പാർപ്പിടം ഒരുക്കുകയാണ് ഞങ്ങൾ’– കൊച്ചു മാത്തൻ ബാബു പറഞ്ഞു. 

വിദേശ രാജ്യങ്ങളിൽ മക്കൾ ജോലി ചെയ്യുന്നതുകൊണ്ട് ഒറ്റയ്ക്കായി പോയ മാതാപിതാക്കൾക്കും അഞ്ചുകണ്ടംവേലിൽ ഫൗണ്ടേഷനിൽ ഇടമുണ്ട്. ചിരിക്കാനും കളിക്കാനും സന്തോഷത്തോടെ ഇനിയുള്ള ജീവിതം ആസ്വദിക്കാനും നിങ്ങൾക്ക് ഞങ്ങൾ അവസരം ഒരുക്കും. ഒരുമിച്ച് യാത്രകൾ നടത്താനുള്ള സൗകര്യവും ഒരുക്കും. അഞ്ചുകണ്ടംവേലിൽ ഫൗണ്ടേഷന്റെ 5 കിലോമീറ്റർ ചുറ്റളവിൽ തന്നെ ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയുമുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്
അഞ്ചുകണ്ടംവേലിൽ ഫൗണ്ടേഷൻ
വാഴർമംഗലം പിഒ, മംഗലം
കരയോഗം റോഡ്, നിയർ മംഗലം മാർത്തോമ ചർച്ച് 
ചെങ്ങന്നൂർ, കേരള, ഇന്ത്യ– 689124
ഫോൺ- +918921359254

English Summary:

Anchukandumvelil Foundation Offers Solace for Seniors Returning from Abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com