ADVERTISEMENT

മലയാളി സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജിസ്മി. കുഞ്ഞു പിറന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി. ആൺകുഞ്ഞാണ് ജനിച്ചത്. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഒരു വിഡിയോയും ജിസ്മി പങ്കുവച്ചു. 

‘ഫൈനലി വന്നു ഗയ്സ്. ബേബി ബോയ് ആണ്. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി’. വിഡിയോയിൽ ജിസ്മി പറഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. 

jismy2
ജിസ്മി, Image Credits: Instagram/jismyjiz

പ്രസവത്തിനായി ആശുപത്രിയിയലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് ഒരു അടിപൊളി നൃത്ത വിഡിയോയും ജിസ്മി പങ്കുവച്ചിരുന്നു. ഓപ്പറേഷൻ തീയറ്ററിന് മുമ്പിൽ നിന്നാണ് ന‍ൃത്തം ചെയ്തത്. നേരത്തെയും നിറവയറിലുള്ള നിരവധി ഡാൻസ് വിഡിയോകൾ ജിസ്മി പങ്കുവച്ചിരുന്നു. 

അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2023ലായിരുന്നു വിവാഹം. ജിസ്മിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2020ൽ കാമറാമാൻ ഷിൻജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്. 

jismy1
ജിസ്മി, Image Credits: Instagram/jismyjiz
English Summary:

Jizmy Welcomes Newborn with Joyous Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com