ADVERTISEMENT

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സദസ്സിലിരുന്ന് ഒആർഎസ് കുടിക്കുന്ന ബോളിവുഡ് താരം ഷാരുഖ് ഖാന്റെയും റിലയൻസ് മേധാവി മുകേഷ് അംബാനിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. 31 രൂപ വിലയുള്ള ഒആർഎസ് (ഓറൽ റീ ഹൈഡ്രേഷൻ സൊലൂഷൻ) ലായനിയാണ് ഇരുവരുടെയും കൈകളിലുള്ളത്. ഇത്രയും വിലകുറഞ്ഞ പാനീയം ഇവർ കുടിക്കുമോ എന്നാണ് പലരുടെയും ചോദ്യം. 

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന സത്യതപ്രതജ്ഞാ ചടങ്ങിൽ ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ചലച്ചിത്ര താരങ്ങളായ ഷാരുഖ് ഖാൻ, രജനീകാന്ത്, അനിൽ കപൂർ, അനുപം ഖേർ, രവീണ ടണ്ഠൻ, അക്ഷയ്കുമാർ എന്നിവർ ചടങ്ങിനെത്തിയിരുന്നു. 

കറുപ്പ് സ്യൂട്ട് ഔട്ട്ഫിറ്റിൽ മാനേജർക്കൊപ്പമാണ് ഷാരുഖ് ഖാൻ ചടങ്ങിനെത്തിയത്. പതിവുപോലെ വെള്ള പാന്റും ഷർട്ടുമായിരുന്നു മുകേഷ് അംബാനിയുടെ വേഷം. സമൂഹമാധ്യമങ്ങളിലെത്തിയ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനെ മറികടക്കാൻ ഒആർഎസ് ലായനി മികച്ചതാണെന്നുമാണ് ചിത്രങ്ങൾക്കു താഴെ പലരും കമന്റ് ചെയ്തത്. ഇതാണ് ഡോൺ വൈബ്, ഈ വിനയത്തിനാണ് കയ്യടി എന്ന രീതിയിലും ആരാധകരുടെ കമന്റുകൾ എത്തി. അതേസമയം അടുത്തിടെ ഐപിഎൽ മത്സരത്തിനെത്തിയ ഷാരുഖ് ഖാന് ഹീറ്റ് സ്ട്രോക്ക് ഉണ്ടായിരുന്നതായും തുടർന്ന് അദ്ദേഹം അഹമ്മദാബാദിലെ ആശുപത്രിയിലെത്തി ചികിത്സതേടിയിരുന്നതായും കമന്റുകൾ എത്തി. അതുകൊണ്ടു തന്നെ ഒആർഎസ് ലായനി എടുത്തത് മുൻകരുതലാണെന്നും ആരാധകർ കുറിച്ചു. 

English Summary:

Shah Rukh Khan and Mukesh Ambani Sip ORS at Modi Swearing-In

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com