സ്കിന്‍ ബൈ ടൈറ്റന്‍ റോ ഇന്‍സ്റ്റിങ്ക്റ്റും സെലെസ്റ്റെ ബിയോണ്ടും വിപണിയിലേക്ക്
Mail This Article
മുന്‍നിര സുഗന്ധലേപന ബ്രാന്‍ഡ് ആയ സ്‌കിൻ ബൈ ടൈറ്റന്‍ വിജയകരമായി ഒരു ദശാബ്‌ദം പിന്നിട്ടത് ആഘോഷിക്കാനായി രണ്ടു പുതിയ പെര്‍ഫ്യൂമുകള്‍ അവതരിപ്പിക്കുന്നു. സുഗന്ധലേപന വിപണിൽ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്‌കിനിന്‍റെ ഉത്പന്നങ്ങളായ റോ, സെലസ്റ്റെ എന്നിവയെ ആദരിച്ചു കൊണ്ട് റോ ഇന്‍സ്റ്റിങ്ക്റ്റ്, സെലസ്റ്റെ ബിയോണ്ട് എന്നീ രണ്ട് പുതിയ പെർഫ്യൂമുകളാണ് പുറത്തിറക്കുന്നത്. വരുന്ന രണ്ടു വര്‍ഷങ്ങളില്‍ ആറു ദശലക്ഷം ഉപഭോക്താക്കളെയും 500 കോടി രൂപയുടെ വരുമാനവുമാണ് സ്‌കിൻ ബൈ ടൈറ്റന്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
വ്യത്യസ്തമായ അനുഭവങ്ങള്‍ ലഭ്യമാക്കുന്നവയാണ് റോ ഇന്‍സ്റ്റിങ്ക്റ്റും സെലസ്റ്റെ ബിയോണ്ടും. പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള റോ ഇന്‍സ്റ്റിങ്ക്റ്റ് ശക്തമായ സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം തണുത്ത സമുദ്ര സുഗന്ധവും ഒത്തുചേരുന്ന ആകര്‍ഷകമായ വാസനയുമായാണ് എത്തുന്നത്. ഹോട്ട് സ്പൈസസും കടലിന്‍റെ പുതുമയും സന്തുലിതമായി നല്‍കുന്ന സൗമ്യതയാണിതിലുള്ളത്. പ്രഹേളികയൊരുക്കുന്ന സുഗന്ധവുമായെത്തുന്ന സെലസ്റ്റെ ബിയോണ്ട് വനിതകള്‍ക്കായുള്ള ഒരു ബഹുമുഖ പൂച്ചെണ്ടു പോലെയാണ്. മുല്ലയുടെയും പീച്ച് ബ്ലോസത്തിന്‍റെയും വശ്യത ഇതിനെ ആകര്‍ഷണീയമായ സെന്‍റാക്കി മാറ്റുന്നു.
ഇന്ത്യയിലെ പ്രീമിയം സുഗന്ധലേപന മേഖലയില്‍ തങ്ങളുടെ ഏറ്റവും വില്‍പനയുള്ള ഉത്പന്നങ്ങളാണ് റോയും സെലസ്റ്റെയും. അവയുടെ ജനപ്രിയതയെ ആദരിക്കുകയാണ് റോ ഇന്‍സ്റ്റിങ്ക്റ്റ്, സെലസ്റ്റെ ബിയോണ്ട് എന്നീ പുതിയ പെർഫ്യൂമുകളുടെ അവതരണത്തിലൂടെ. ഈ വിഭാഗത്തിലെ മുന്‍നിരക്കാരാകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ടൈറ്റന്‍ ഫ്രാഗ്രന്‍സ് ആന്‍റ് അസസ്സറി ഡിവിഷന്‍ സിഇഒ മനീഷ് ഗുപ്ത പറഞ്ഞു.റോ ഇന്‍സ്റ്റിങ്ക്റ്റും സെലസ്റ്റെ ബിയോണ്ടും skinn.in, അംഗീകൃത ഡീലര്‍മാര്‍, പ്രമുഖ ഇ-കോമേഴ്‌സ് പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. 100 എംഎല്‍ ബോട്ടിലിന് 2895 രൂപയാണ് വില.