ADVERTISEMENT

പ്രിയപ്പെട്ടവർ അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞാൽ പലരും അവരുടെ ഓർമകളിൽ ജീവിക്കുന്നവരായിരിക്കും. അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന വസ്തുക്കളും അനുഭവങ്ങളും നമുക്ക് പ്രിയപ്പെട്ടതായിരിക്കും. ഇപ്പോൾ അപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യക്കായി പെർഫ്യൂമാക്കി നൽകിയ ലക്ഷ്മി നക്ഷത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഈ വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിഡിയോ കണ്ട് കണ്ണുനിറഞ്ഞു പോയി എന്നാണ് ചിലർ കമന്റ് ചെയ്തത്. അതേസമയം ചെയ്തതു നല്ലകാര്യമാണ്. പക്ഷേ, അത് വിറ്റ് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന രീതിയിലുള്ള വിമർശനവും ഉയർന്നു. 

ലക്ഷ്മി തന്നെയാണ് ‘പ്രിയപ്പെട്ട സുധി ചേട്ടന്റെ മണം പെർഫ്യൂം ആക്കി’ എന്ന തലക്കെട്ടോടെയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘ചിന്നുവിന് ഒരുകോടി പുണ്യം കിട്ടും സുധിയുടെ ജീവവായു തന്നെയാണ് രേണുവിന് കൊടുക്കുന്നത് ഈ പെർഫ്യൂം ചെയ്ത് കൊടുത്ത യൂസുഫ് ഭായ്ക്ക് വേണ്ടി പ്രാർഥിക്കുന്നു എനിയും ഒരുപാട് പേരുടെ സങ്കടങ്ങൾ മാറ്റാൻ കഴിയട്ടെ’, ‘എന്റെ ചിന്നു..... സങ്കടം സഹിക്കാൻ പറ്റണില്ല... ചിന്നുവിന്റെ, ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്’..., ‘ശരിക്കും സുധിച്ചേട്ടന്റെ അനുജത്തി ലക്ഷ്മി നിങ്ങൾ തന്നെയാ’ എന്നൊക്കെയാണ് പോസറ്റീവ് കമന്റുകൾ. 

‘റീച്ച് കുറയുമ്പോൾ എന്തൊക്കെ കഷ്ടപ്പാട് ആണ് അതി ബുദ്ധിമതിയായ യൂട്യൂബറും നിഷ്കളങ്കരായ കുറെ വ്യൂവേഴ്സും. ഇനി ഈ അത്തർ ഒരു ബ്രാൻഡ് ആക്കി ഇറക്കി വിടരുത് എന്നൊരു അപേക്ഷ മാത്രം. മരിച്ചു പോയവരോട് കുറച്ചു ബഹുമാനം ഒക്കെ ആവാം’, ‘മരിച്ചു പോയ ആളെ വച്ച് പണം ഉണ്ടാക്കി, മതിയായില്ല ല്ലേ’, ‘ഒരു ആൾടെ മരണം പോലും കണ്ടന്റ് ആക്കുന്നത് കണക്ക് ഇല്ലേ’ തുടങ്ങിയ കമന്റുകളുമായി വിമർശിക്കുന്നവരും ഉണ്ട്.

സുധിയുടെ ഭാര്യ രേണു ആവശ്യപ്പെട്ടതു പ്രകാരമാണ് ലക്ഷ്മി നക്ഷത്ര ആഗ്രഹം സാധിച്ചു കൊടുത്തത്. അപകടസമയത്ത് സുധിധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ചു വച്ചിരുന്നു. മരിച്ചവരുടെ മണം വസ്ത്രങ്ങളിൽ നിന്ന് മനസ്സിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ട്. ഭർത്താവിന്റെ മണം മരണം വരെ തന്നോടൊപ്പം വേണമെന്നും രേണു ആഗ്രഹിച്ചിരുന്നു. തുടർന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കുമോ എന്ന് രേണു ലക്ഷ്മിയോട് ചോദിക്കുന്നത്. 

 

‌തുടർന്ന് ഈ വസ്ത്രങ്ങളുമായി ലക്ഷ്മി ദുബായിൽ പോകുകയും അവിടെയുള്ള ഒരു പെർഫ്യൂം നിർമാതാവിനെ കാണിക്കുകയും ചെയ്യുന്നത് വിഡിയോയിലുണ്ട്. അദ്ദേഹം ഈ വസത്രങ്ങൾ മണത്തു നോക്കുകയും പെർഫ്യൂമാക്കി മാറ്റാൻ സാധിക്കുമോ എന്നു നോക്കാമെന്ന് പറയുന്നുണ്ട്. ദുബായ് മലയാളിയായ യൂസഫ് ഭായിയാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി നൽകിയത്. സുധിച്ചേട്ടന്റെ ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുണ്ടെന്നും ലക്ഷ്മി വിഡിയോയിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു സുധി മരിച്ചത്.

English Summary:

Lakshmi Nakshatra’s Heartfelt Tribute to Kollam Sudhi Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com