‘എന്നാ ഒരു ലുക്കാ, ഉമ്മൻചാണ്ടിയുടെ മകളാണോ ഇത്?’, പാരിസിൽ സ്റ്റൈലിഷായി അച്ചു ഉമ്മന്‍
Mail This Article
രാഷ്ട്രീയം മാത്രമല്ല, ഫാഷനും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച വ്യക്തിയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തന്റെ സ്റ്റൈലിഷ് ഫോട്ടോകള്‍ അച്ചു പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ എലഗന്റ് ലുക്കിലുള്ള അച്ചുവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
ഫ്രാൻസിൽ നിന്നുള്ള വിഡിയോയാണ് അച്ചു പങ്കുവച്ചത്. പാരിസിലെ ആർക്ക് ഡി ട്രയോംഫിന് മുന്നിലൂടെ നടന്നു പോകുന്നതാണ് വിഡിയോ. കറുപ്പ് ജംപ്സ്യൂട്ടാണ് അച്ചുവിന്റെ ഔട്ട് ഫിറ്റ്. പതിവിൽ നിന്ന് വ്യത്യസ്തമായി സ്യൂട്ടിന് കോൺട്രാസ്റ്റായി ഷാള്‍ ധരിച്ചിരിക്കുന്നു. ‘‘എലഗന്റ്സ് പാരിസിന്റെ ഹൃദയഭാഗത്തെ പൈതൃകത്തെ കണ്ടുമുട്ടി. സബ്യസാചി ടച്ചോടെ ചരിത്ര പ്രസിദ്ധമായ ആർക്ക് ഡി ട്രയോംഫിനു മുന്നിൽ .’’–എന്ന കുറിപ്പോടെയാണ് അച്ചു വിഡിയോ പങ്കുവച്ചത്.
വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള എലഗന്റ് ബ്ലാക്ക് വാലറ്റും കയ്യിലുണ്ട്. കറുപ്പ് പിൻപോയിന്റ് ഷൂവാണ്. പുട്ടപ്പ് ചെയ്ത രീതിയിലാണ് ഹെയർ സ്റ്റൈൽ.
വിഡിയോയ്ക്കു താഴെ അച്ചുവിന്റെ ലുക്കിനെ പരാമർശിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘വയസ്സ് പിറകിലോട്ട് വല്ലാതെ പോയിട്ടുണ്ട്. ഇപ്പോൾ കോളേജ് കുമാരിയെ പോലെ ഉണ്ട്.’ – എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘എന്നാ ഒരു ലുക്കാണ് അച്ചു’ എന്നും പലരും കമന്റ് ചെയ്തു.