ADVERTISEMENT

അരുമമൃഗങ്ങളോട് അമിത സ്നേഹമുള്ളവരായിക്കും പലരും. അത്തരത്തിൽ ഒരു ആത്മബന്ധത്തിന്റെ മനോഹര വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വളർത്തുനായയുടെ ജന്മദിനത്തിൽ അതിഗംഭീരമായ സമ്മാനം നൽകുകയാണ് മുംബൈ സ്വദേശിയായ സരിത സൽദൻഹ. രണ്ടരലക്ഷം രൂപ വരുന്ന സ്വർണമാലയാണ് വളർത്തുനായയ്ക്ക് ജന്മദിനത്തിൽ സമ്മാനമായി നൽകിയത്. 

ജ്വല്ലറിയിൽ വച്ച് സരിത നായയുടെ കഴുത്തിൽ സ്വർണമാല അണിയിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആഭരണം വാങ്ങിയ ജ്വല്ലറിയാണ് ഹൃദ്യമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സരിതയുടെ ടൈഗർ എന്നു വിളിക്കുന്ന വളർത്തുനായ അനുസരണയോടെ നിലത്ത് കിടക്കുന്നതും വിഡിയോയിൽ ഉണ്ട്. ‘മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അഗാധമായ ആത്മബന്ധം ആഘോഷിക്കുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ ജ്വല്ലറിയുടെ ഇന്‍സ്റ്റഗ്രാം പേജിൽ വിഡിയോ എത്തിയത്. 

പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്ക് നിരവധി കമന്റുകളും എത്തി. ‘ഹൃദയം നിറയ്ക്കുന്ന വിഡിയോ’ എന്നാണ് പലരും വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തത്. ‘പിശാചുക്കളായ മനുഷ്യരില്‍ നിന്ന് അവനെ സംരക്ഷിക്കണം.’– എന്ന രീതിയിലും കമന്റ് എത്തി. അതേസമയം ഇങ്ങനെ ചെയ്യുന്നതു കൊണ്ട് എന്തുകാര്യം. ഈ പണം കൊണ്ട് പാവങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കിക്കൂടെ എന്ന രീതിയിലുള്ള വിമർശനവും പലരും ഉന്നയിച്ചു. 

English Summary:

Viral Video: Mumbai Woman Gifts Pet Dog Gold Necklace Worth Rs 250,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com