ഇളയമകന്റെ വിവാഹത്തിന് അംബാനി ചെലവഴിച്ചത് 5000 കോടി; സമ്പത്തിന്റെ 0.5 ശതമാനം മാത്രം!
Mail This Article
ജൂലൈ 12. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ദിവസമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹം നടക്കുന്ന ദിവസം. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയുടെയും വിവാഹം മുംബൈ ബാന്ദ്ര–ബിർള കോംപ്ലക്സിലെ ജിയോ കൺവെൻഷനിൽ അത്യാർഭാഡപൂർവം നടക്കുമ്പോൾ ഈ വിവാഹത്തിനു ചെലവായ കോടികളെ കുറിച്ചുള്ള ചർച്ചയും സജീവമാണ്.
അംബാനി കുടുംബത്തിനുള്ള സമ്പത്തിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ഈ വിവാഹത്തിനു ചിലവഴിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരമ്പരാഗത ഇന്ത്യൻ കുടുംബം തങ്ങളുടെ സമ്പത്തിന്റെ ഭൂരിഭാഗവും വിവാഹത്തിന്റെ ആർഭാടത്തിനായി ചെലവഴിക്കുമ്പോഴാണ് സമ്പത്തിന്റെ 0.5 ശതമാനം മാത്രം വിവാഹത്തിനായി ചെലവഴിച്ച് അംബാനികുടുംബം ‘മാതൃകയാകുന്നത്’. 5000 കോടി രൂപയാണ് വിവാഹ ആഘോഷങ്ങളുടെ മൊത്തം ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് അംബാനി കുടുംബത്തിന്റെ സമ്പാദ്യത്തിന്റെ 0.5 ശതമാനം മാത്രം.
ഏതാണ്ട് ഏഴു മാസം മുൻപ് ആരംഭിച്ച ആഘോഷങ്ങൾ ജൂലൈ 12 മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങളോടെയാണ് സമാപിക്കുന്നത്. ജൂലൈ 13 ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും.
ജൂലൈ 14ന് മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരനിര അണിനിരക്കും. രാഷ്ട്രീയ നേതാക്കളും അതിഥി പട്ടികയിലുണ്ട്. 15നു റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. .