മിസ് ഇന്ത്യ വേൾഡ് വൈഡ് 2024 വിജയിയായി കംപ്യൂട്ടർ സിസ്റ്റം വിദ്യാർഥി ധ്രുവി പട്ടേൽ
Mail This Article
മിസ് ഇന്ത്യ വേൾഡ് വൈഡ് 2024 വിജയിയായി യുഎസ്സിലെ കംപ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർഥി ധ്രുവി പട്ടേലിനെ തിരഞ്ഞെടുത്തു. മോഡലിങ്ങിനൊപ്പം അഭിനയത്തിലും താത്പര്യമുള്ള ധ്രുവി ബോളിവുഡാണ് ലക്ഷ്യമിടുന്നത്. യുനിസെഫ് അംബാസിഡറാകാനും താത്പര്യമുണ്ട്.
‘‘മിസ് ഇന്ത്യ വേൾഡ് വൈഡ് വിജയിയാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. മത്സരത്തിൽ വിജയിയാകുക എന്നതിലുപരി ഇതിലൂടെ എനിക്ക് എന്റെ പാരമ്പര്യവും സംസ്കാരവും പ്രതിനിധാനം ചെയ്യാനുള്ള അവസരം ലഭിച്ചു. മറ്റുള്ളവർക്ക് പ്രചോദനമാകാനും സാധിച്ചു.’’– എന്നാണ് ധ്രുവി പറഞ്ഞത്.
ലിസ, മാളവിക ശർമ എന്നിവരാണ് ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പായത്. മിസിസ് വിഭാഗത്തിൽ ട്രിനിഡാഡിൽ നിന്നുള്ള സുവൻ മൂത്തേത്ത് വിജയിയായി. സ്നേഹ നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും പവൻദീപ് കൗര്‍ സെക്കന്റ് റണ്ണറപ്പുമായി. മിസ് ടീൻ ഇന്ത്യ വേൾവൈഡ് വിജയിയായി സൈറ സൂറത്തിനെ തിരഞ്ഞെടുത്തു. ശ്രയ സിങ്, ശ്രദ്ധ ടെഡ്ജോ എന്നിവർ ഫസ്റ്റും സെക്കന്റു റണ്ണറപ്പുകളായി. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ നീലം ആന്റ് ധർമാത്മ ശരൺ എന്ന സംഘടനയാണ് ഈ ബ്യൂട്ടി പാജിയന്റ് സംഘടിപ്പിക്കുന്നത്.