ഇനിയും വൈകണ്ട! ഇ–പൂക്കളമൊരുക്കൂ, കൈനിറയെ സമ്മാനം നേടൂ
Mail This Article
മനോരമ ഓൺലൈനും വിഐയും ചേർന്ന് സംഘടിപ്പിക്കുന്ന ഇ–പൂക്കള മത്സരം അവസാനഘട്ടത്തിലേക്ക്. ഏതാനും ദിവസങ്ങൾ കൂടി പൂക്കളം നിർമിക്കാൻ അവസരമുണ്ട്. മത്സരത്തിൽ വിജയികളാകുന്നവർക്ക് 20,000 രൂപ ഒന്നാം സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. പ്രോത്സാഹന സമ്മാനമായി പത്തു പേർക്ക് 2500 രൂപ വീതവും ലഭിക്കും.
നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ പങ്കെടുക്കാമെന്നതാണ് ഇ–പൂക്കള മത്സരത്തിന്റെ പ്രത്യേകത. പങ്കെടുക്കാമെന്നതാണ് പ്രധാന പ്രത്യേകത. www.manoramaonline.com/epookalam എന്ന വെബ്സൈറ്റിൽ പൂക്കളം നിർമിക്കുകയും ഇത് മത്സരാർഥിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്യണം. പ്രായഭേദമന്യേ എല്ലാവർക്കും ഇ–പൂക്കള മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ വിജയികളാകുന്നവരുടെ പൂക്കളം മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും. വിദേശത്തുള്ള മലയാളികൾക്കും മത്സരത്തിൽ പങ്കാളികളാകാം. പങ്കെടുക്കുന്നവർ നാട്ടിലെ മേൽവിലാസം നൽകേണ്ടതാണ്. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം എന്നതും മൽസരത്തിന്റെ പ്രത്യേകതയാണ്. ഇനിയും വൈകണ്ട, ഇ–പൂക്കള മത്സരത്തിൽ പങ്കെടുക്കൂ. കൈനിറയെ സമ്മാനം നേടൂ.
മൽസരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക: www.manoramaonline.com/epookalam