19 വയസ്സായില്ലേ, ഡ്രൈവിങ് ലൈസൻസൊക്കെ എടുത്തോ എന്ന് ചോദ്യം; മറുപടിയുമായി ഹൻസിക
Mail This Article
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോൾ കുടുംബത്തിലെ ഇളയമകൾ ഹൻസികയുടെ പത്തൊന്‍പതാം ജന്മദിനാഘോഷങ്ങളുടെ വിശേഷങ്ങളാണ് താരകുടുംബം പങ്കുവയ്ക്കുന്നത്. പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ ഹൻസിക തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ബെയ്ജും കറുപ്പും കോമ്പിനേഷനിലുള്ള വെൽവെറ്റ് ഫിഷ്കട്ട് ഫ്രോക്കായിരുന്നു പിറന്നാൾ ആഘോഷങ്ങളിൽ ഹൻസികയുടെ ഔട്ട്ഫിറ്റ്. ഓഫ് ഷോൾഡർ നെക്ക് സ്റ്റൈലാണ്. പതിവു പോലെ തന്നെ കേളി വേവ് ഹെയർ സ്റ്റൈലായിരുന്നു ഹൻസികയുടേത്. മിനിമൽ മേക്കപ്പാണ്. ചുവപ്പ് ഷെയ്ഡ് ലിപ്സ്റ്റിക്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കു ഒപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും ഹൻസിക പങ്കുവച്ചു.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ഹൻസികയ്ക്ക് ആശംസകളുമായി നിരവധി കമന്റുകളും എത്തി. ഡ്രൈവിങ് ലൈസൻസ് എടുത്തോ എന്നായിരുന്നു ഫോട്ടോകൾക്കുതാഴെ ഒരാളുടെ ചോദ്യം. എപ്പോഴേ എടുത്തു എന്നായിരുന്നു ഹൻസികയുടെ മറുപടി. അടുത്തിടെയല്ലേ 18 വയസ്സായതെന്നു ചോദിച്ചവരും ഉണ്ട്. കൂടൂതലൊന്നും പറയാനില്ല. ഓരോ വർഷം കഴിയുംതോറും ഹൻസികയുടെ സൗന്ദര്യം കൂടിവരികയാണെന്നും പലരും കമന്റ് ചെയ്തു.