ADVERTISEMENT

പ്രൈമറിസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച കാലം എനിക്കുണ്ടായ ഒരു അനുഭവം. ഒന്നാം ക്ലാസിന്റെ ചുമതലയായിരുന്നു ലഭിച്ചത്. അവിടെ അനുസരണക്കേടു കാണിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അനുസരിക്കാത്തതിനു അവന്റെ തുടയിൽ ഞാൻ ഒരടികൊടുത്തു. അവൻ ഉറക്കെ കരഞ്ഞുതുടങ്ങി. കരച്ചിൽ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മറ്റു ക്ലാസുകളിലെ കുട്ടികൾ ശ്രദ്ധിക്കാൻ തുടങ്ങി. എല്ലാവരും അറിയുമല്ലോ എന്നോർത്തു ഞാൻ പരിഭ്രമിച്ചു. അടുത്തുചെന്നു ക്ഷമാപണം നടത്തി. പലതും പറഞ്ഞിട്ടും തുട തടവിക്കൊടുത്തിട്ടും അവൻ നിർത്തിയില്ല. 

പെട്ടന്നുള്ള രോഗശമനത്തിന്റെ മുൻകരുതലായി കൈയ്യിൽ വയ്ക്കാറുള്ള ഒരു ചോക്‌ലേറ്റെടുത്തു ഞാൻ അവനു കൊടുത്തു. കണ്ണു തുടച്ചുകൊണ്ടിരുന്ന അവൻ ഒരു കൈ നീട്ടി അതു വാങ്ങി. ചെറു ചിരിയോടെ ഏങ്ങലടി നിന്നു. എന്റെ ഹൃദയമിടിപ്പു സാധാരണ നിലയിലായി. ആദ്യമായിട്ടും അവസാനമായിട്ടും എനിക്കു നടത്തേണ്ടിവന്ന ക്ഷമാപണം ഒരു കുട്ടിയോടാണ്. ഇന്നും ചോക്‌ലേറ്റ് കാണുമ്പോൾ പഴയ ഓർമകൾ എന്റെ മനസ്സിൽ വരും.

English Summary:

The Chocolate Bribe: A First-Year Teacher's Regretful Lesson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com