ADVERTISEMENT

"എന്റെ മകൾ നവമിക്ക് രണ്ടു വയസ്സ് ആകുന്ന പ്രായം. ചെറുപ്രായത്തിൽ മോളെ കളിപ്പിക്കാൻ പല വഴികൾ നോക്കുന്ന മാതാപിതാക്കളിൽ ഒരാളായ ഞാനും മകൾക്കു ഇഷ്ടമുള്ള കളി കാര്യങ്ങളിൽ തന്നെ മുഴുകിയിരുന്നു. അതിനിടക്ക് വീട്ടിൽ ബന്ധുക്കളായ രണ്ടു കുട്ടികൾ പഞ്ചഗുസ്തി മത്സരം നടത്തുന്നുണ്ടായിരുന്നു. ഇത് കണ്ടു നവമിയും എന്നോടൊപ്പം കൈ കൊണ്ട് വന്നു ഗുസ്തിക്ക് ക്ഷണിച്ചു. ഒന്ന് രണ്ടു തവണ നവമി മോൾ ജയിച്ചതായൊക്കെ അഭിനയിച്ചെങ്കിലും എപ്പോഴോ അൽപം ബലം എന്റെ ഭാഗത്തു നിന്ന് ശക്തമായി ഉണ്ടായതിന്റെ ഭാഗമായി മോളും ശക്തി കാണിച്ചു. മോളുടെ കൈ ഒടിഞ്ഞു. കൈ പ്ലാസ്റ്ററും ഇട്ട് അവൾക്കിഷ്ടപെട്ട ചോക്ലേറ്റും വാങ്ങി നൽകി സോറി പറഞ്ഞപ്പോൾ നവമിയുടെ ഒരു ചിരി ഉണ്ട് അതായിരുന്നു ഒരു പിതാവെന്ന നിലയിൽ ഏറെ സന്തോഷം. മധുരം പകർന്ന ആ സന്തോഷത്തിന്റെ ചിരി ജീവിതത്തിലും ഒരുപാടു മധുരം സമ്മാനിച്ചു. നവമി എപ്പോൾ ഏഴാം ക്ളാസ്സിലായി. ഇടയ്ക്കിടയ്ക്ക് നമ്മുടെ സംഭാഷണ വേളകളിൽ ആ മല്ലയുദ്ധം തമാശയുടെ രൂപത്തിൽ എത്തിച്ചേരാറുണ്ട്".

English Summary:

Writing Memories of Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com