ADVERTISEMENT

വിയും മനോരമ ഓൺലൈനും ചേർന്ന് ഒരുക്കിയ ഇ–പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശി ഫര്‍സാന അലിയാണ് ഒന്നാം സമ്മാനം നേടിയത്. 20,000 രൂപയാണ് സമ്മാനം. കോഴിക്കോട് സ്വദേശി ദീപക് രണ്ടാം സമ്മാനവും ബെംഗളൂരു സ്വദേശി ഭാഗ്യ മോഹൻ മൂന്നാം സമ്മാനവും നേടി. ഇവർക്ക് യഥാക്രമം 15000, 10000 രൂപ വീതം സമ്മാനമായി ലഭിക്കും. കൂടാതെ 10 പേർക്ക് 2500 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. കേരളത്തിനു അകത്തും  പുറത്തുമുള്ള ആയിരക്കണക്കിനു പേർ കൂടി ഇ–പൂക്കള മത്സരത്തിൽ പങ്കാളികളായി.

പ്രോത്സാഹന സമ്മാനം നേടിയവർ 

ലക്ഷ്മി ബാലു (കൊല്ലം), രജീഷ് സി.വി (കണ്ണൂർ), കൃഷ്ണപ്രിയ അരുൺ ( എറണാകുളം), ഗോപിക കെ.പി. (തൃശൂർ), ഷിന്ധ്യ പി.എ. (മലപ്പുറം), സെമി ഫൈസൽ (മലപ്പുറം), ഏഴിൽ നവീൻ കുമാർ (ചെന്നൈ), ലിന്റ അഭിലാഷ് (തൃശൂർ), വർഷ. സി. (കോഴിക്കോട്), വിശാൽ രാജ് കാരായി (തലശേരി).

epookalam-1

ഓണക്കാലത്തിന്റെ ആവേശത്തിൽ, ലോകത്തിന്റെ ഏതു കോണിലിരുന്നും മത്സരിക്കാനുള്ള സുവർണാവസരമാണ് ഇ–പൂക്കളത്തിലൂടെ മലയാളികൾക്ക് ലഭിച്ചത്. മൊബൈൽ, ടാബ്‌ലറ്റ്, കംപ്യൂട്ടർ എന്നിങ്ങനെ ഏതു ഉപകരണം ഉപയോഗിച്ചു പങ്കെടുക്കാനും അവസരം ഒരുക്കിയിരുന്നു. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം എന്നതും മൽസരത്തിന്റെ പ്രത്യേകതയായിരുന്നു. മികച്ച പ്രതികരണമാണ് ഇ–പൂക്കള മത്സരത്തിന് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com