ADVERTISEMENT

മലയാള മനോരമയുടെ കലാ സാഹിത്യോത്സവമായ ‘ഹോർത്തൂസി’ൽ ചിരിയുടെ മാലപ്പടക്കം തീർക്കാൻ സ്റ്റാൻഡ് അപ് കോമഡി താരങ്ങൾ എത്തുന്നു. നവംബർ 1–3വരെ കോഴിക്കോട് ബീച്ചിൽ ഒരുക്കിയിരിക്കുന്ന ഹോർത്തൂസിന്റെ വേദിയിൽ വൈകിട്ട് 6.30 മുതലാണ് സ്റ്റാൻഡ് അപ് കോമഡി അരങ്ങേറുന്നത്. ഹോർത്തൂസ്, ക്വിക് കേരള വൈബ്സൈറ്റുകൾ വഴി സീറ്റുകൾ ബുക്ക് ചെയ്യാം.

Sponsors

നവംബർ ഒന്നിന് വിഷ്ണു പൈ– ജോസി മാളിയേക്കൽ എന്നിവര്‍ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിക്കും. നവംബർ രണ്ടിന് അബിഷ് മാത്യു നയിക്കുന്ന സ്റ്റാൻഡ് അപ് കോമഡിയും മൂന്നിന് ഗൗതം ഗോവിന്ദന്റെ പരിപാടിയും അരങ്ങേറും. ഓരോ പരിപാടിക്കും 150 സീറ്റുകൾ വീതമാണുള്ളത്. 500 രൂപയാണ് റജിസ്ട്രേഷൻ ഫീസ്.

കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ചശേഷം നഗരത്തിൽ നടക്കുന്ന ആദ്യത്തെ മെഗാ കലാസാഹിത്യസാംസ്കാരിക സംഗമമാണിത്. രാജ്യത്തിനകത്തും പുറത്തുംനിന്ന് നാനൂറോളം അതിഥികൾ സംഗമത്തിൽ പങ്കെടുക്കും. എട്ടു വേദികളിലായി 130 ലെറെ സെഷനുകളിലായാണ് മനോരമ ഹോർത്തൂസ് നടക്കുക. നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിലാണ് പരിപാടികൾ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

സന്ദർശിക്കുക: https://manoramahortus.com/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com