ADVERTISEMENT

ഡിസംബറിലായിരുന്നു പ്രമുഖതാരം ജയറാമിന്റെ മകനും നടനുമായ കാളിദാസിന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ആർഭാടപൂർവം നടന്ന വിവാഹത്തിൽ സിനിമാ മേഖലയിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് ജീവിത സഖിയാക്കിയത്. വിവാഹത്തിലെ ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചിലചിത്രങ്ങൾ കൂടി പങ്കുവയ്ക്കുകയാണ് ജയറാമിന്റെ മകൾ മാളവിക. ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ കുറിപ്പും മാളവിക പങ്കുവച്ചു.

malavika-sp1
Image Credit: malavika.jayaram/ Instagram
malavika-sp1
Image Credit: malavika.jayaram/ Instagram

‘അൽപം വൈകിപ്പോയി. പക്ഷേ, എത്ര മനോഹരമായ മറക്കാനാകാത്ത ഡിസംബറായിരുന്നു കടന്നുപോയത്.  എന്നെ ഈ ആഘോഷത്തിന് ഒരുക്കിയവരെ കുറിച്ച് ഓർക്കാതിരിക്കാനാകില്ല. നിങ്ങളെല്ലാവരും ചേർന്നാണ് ഈ നിമിഷങ്ങള്‍ കൂടുതൽ മനോഹരമാക്കിയത്. എല്ലാവരുടെയും കഠിന പ്രയത്നത്തിനും സ്നേഹത്തിനും വലിയ നന്ദി അറിയിക്കുന്നു. നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകില്ല. ’– എന്നാണ് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പില്‍ താരം പറയുന്നത്. കാളിദാസിനും താരിണിക്കും നവനീതിനും ഒപ്പമുള്ള ചിത്രങ്ങളാണ് മാളവിക പങ്കുവച്ചത്. ഗൗൺ, മിഡി ഡ്രസ്, സൽവാർ തുടങ്ങിയ വസ്ത്രങ്ങളിലുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചവയിൽ ഉൾപ്പെടുന്നു. വസ്ത്രങ്ങൾക്കിണങ്ങുന്ന രീതിയിലുള്ള ആക്സസറീസും മേക്കപ്പും ഉപയോഗിച്ചിരിക്കുന്നു.

malavika-sp2
Image Credit: malavika.jayaram/ Instagram
malavika-sp2
Image Credit: malavika.jayaram/ Instagram

സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങള്‍ ശ്രദ്ധനേടി. ചിത്രങ്ങൾക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. മനോഹരമായ ചിത്രങ്ങളെന്നാണ് പലരും കമന്റ് ചെയ്തത്. നാലുപേരും ഏറ്റവും അനുയോജ്യമായ ജോഡികളാണെന്ന രീതിയിലുള്ള കമന്റുകളും എത്തി. എന്താണ് പുതിയ വിശേഷം എന്ന് ചോദിക്കുന്ന ആരാധകരും നിരവധിയാണ്.

English Summary:

Kalidas Jayaram's Wedding: Stunning New Photos Shared by Sister Malavika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com