ADVERTISEMENT

ടെക്സാസിലെ ഒരു സ്കൂളിലെ ടീച്ചർ തന്റെ വിദ്യാർഥികളെ വിമാനത്തിൽ മെക്സിക്കോയിൽ കൊണ്ടുപോകാൻ തീരുമാനിക്കുന്നു. പക്ഷേ, ശരിക്കുള്ള വിമാനത്തിലല്ല യാത്ര. വിദ്യാർഥികൾക്കായി അവരുടെ ക്ലാസ്റൂമുറിയെ ടീച്ചർ  മെക്സിക്കോയിലേക്കുള്ള വിമാനമാക്കി മാറ്റി. ടെക്‌സാസിലെ സീഡാർ ഹില്ലിലെ ഒന്നാം ക്ലാസ് അധ്യാപിക സോഞ്ജ വൈറ്റ് ആണ് തന്റെ വിദ്യാർഥികളുടെ ഒരു വലിയ ആഗ്രഹം സാക്ഷാത്കരിച്ചുകൊടുത്തത്. ഒരു വിമാനത്തിൽ കയറുക എന്ന ആ കുരുന്നുകളെ ആഗ്രഹത്തെ തന്നാലാവുംവിധം നടത്തിക്കൊടുക്കാൻ ടീച്ചർ കണ്ടെത്തിയ പുത്തൻ വഴിയായിരുന്നു അത്. 

Read More: കൂൾ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; വ്യത്യസ്തമായ ഷർട്ട് തപ്പി ആരാധകർ, എല്ലാം വിറ്റു തീർന്നു!

ബോർഡിംഗ്, പാസും പാസ്പോർട്ട്; ‘ഒറിജിനൽ’ വിമാനയാത്ര
വിദ്യാർഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. താൻ പഠിപ്പിക്കുന്ന കുഞ്ഞുമക്കൾ ഒരാഗ്രഹം പറഞ്ഞപ്പോൾ അത് തള്ളിക്കളയാൻ ഈ ടീച്ചറിന് മനസുവന്നില്ല. ഇന്നുവരെ ഒരു വിമാനത്തിൽ കയറിയിട്ടില്ലാത്ത ആ കുട്ടികളെ ഡാലസ് ഏരിയയിലെ എലിമെന്ററി സ്കൂൾ അധ്യാപികയായ സോൻജ വൈറ്റ് ഒരു അന്താരാഷ്ട്ര യാത്ര പോകുന്നതിന്റെ യഥാർഥ അനുഭവം നൽകുന്നതിനായി തീരുമാനിച്ചു. അവർ ഓരോ വിദ്യാർഥിയുടെയും പാസ്‌പോർട്ടുകൾ വ്യാജമായി നിർമിക്കാൻ ആദ്യം ഫോട്ടോയെടുക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. തുടർന്ന് സുരക്ഷാ നിർദ്ദേശങ്ങൾ പൂർത്തിയാക്കി അവർ പ്രശസ്ത വിമാനക്കമ്പനിയായ സൗത്ത് വെസ്റ്റിന്റെ മെക്സിക്കോ ഫ്ലൈറ്റ് എന്ന് പേരു നൽകിയിരിക്കുന്ന അവരുടെ ക്ലാസിലേയ്ക്ക് പ്രവേശിക്കുന്നു. ഓരോ വിദ്യാർഥിക്കും പാസ്‌പോർട്ടുകളും ബോർഡിംഗ് പാസുകളും  നൽകി. 

കുട്ടികളുടെ ഓരോ ചെറിയ കാര്യങ്ങളും ടീച്ചർ ശ്രദ്ധിച്ചു ചെയ്യുന്നുണ്ട്. ഒരു വിമാനയാത്രയ്ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അവർ ആ കുട്ടികളെ കാണിച്ചുകൊടുത്തു. വിമാനത്തിലെ ഇരിപ്പിടം പോലെ ക്ലാസ് റൂം ക്രമീകരിക്കുക മാത്രമല്ല, വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന്റെ വിഡിയോ യുട്യൂബിൽ ക്ലാസിന്റെ മുൻവശത്ത് പ്ലേ ചെയ്യുകയും ചെയ്തു. തുടർന്ന്, ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുമ്പ്, മറ്റൊരു അധ്യാപകൻ ഫ്ലൈറ്റ് അറ്റൻഡന്റായി വരുകയും വിമാനത്തിന്റെ വാതിലുകൾ അടയ്ക്കുന്നതിന് മുമ്പ് യാത്രികരായ കുട്ടികളുമായി സുരക്ഷാ ചർച്ച നടത്തുകയും ചെയ്യുന്നു. അടുത്തതായി വിഡിയോയിൽ, സോൻജ ഒരു ഫ്ലൈറ്റ് അറ്റൻഡന്റായി മാറുകയും അവരുടെ 15 മിനിറ്റ് വിമാനത്തിൽ യാത്രക്കാർക്ക് ഒരു പാനീയവും ലഘുഭക്ഷണവും നൽകുകയും ചെയ്തു. 

ക്ലാസ്റൂം വിമാനം മെക്സിക്കോയിൽ ‘ഇറങ്ങി’ കഴിഞ്ഞാൽ, വിദ്യാർഥിത്ഥികൾ കസ്റ്റംസ് വഴി പോയി, ടീച്ചർ ഒരുക്കിയിരിക്കുന്ന ഒരു സുവനീർ ഷോപ്പിൽ കയറി സാധനങ്ങൾ വാങ്ങുന്നതും ക്ലാസ് റൂമിനുള്ളിൽ സജ്ജീകരിച്ച ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം സോൻജ തന്നെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കാണാം. ഈ രസകരമായ ക്ലാസ് റൂം വീമാനയാത്ര വിഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. പക്ഷേ, അതികം വൈകാതെ തന്നെ ആ കുട്ടികൾക്ക് യഥാർഥ വിമാനത്തിലും കയറാനായി. 

flight-children1
Image Credits: Instagram

ക്ലാസ്റൂമിൽ നിന്നും യഥാർഥ വിമാനത്തിലേയ്ക്ക് 
വൈറലായ ടീച്ചറിന്റെ വിഡിയോ വിമാനക്കമ്പനിയായ സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ശ്രദ്ധയിലും പെട്ടു. കുട്ടിയാത്രികരെ കൊണ്ടുപോകാൻ സോൻജ ടീച്ചർ ഒരുക്കിയ വിമാനം സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ മെക്സിക്കോ വിമാനമായിരുന്നു. സ്കൂളിലെ എല്ലാ ഒന്നാം ക്ലാസ് വിദ്യാർഥികൾക്കും ഒരു യഥാർഥ ഫീൽഡ് ട്രിപ്പ് നൽകാൻ എയർലൈൻസ് തീരുമാനിച്ചു. വിമാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് നേരിട്ടറിയാനും ഒരു യാത്ര പോകാനും സൗത്ത് വെസ്റ്റ് എയർലൈൻസ് വിദ്യാർഥികളേയും സ്കൂൾ അധികൃതരേയും ക്ഷണിച്ചതോടെ ടീച്ചറും കുട്ടികളും കണ്ട സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. 

എയർലൈൻസിന്റെ യാർഡിലെത്തിയെ കുട്ടികളെ കാത്തിരുന്നത് ഒറിജിനൽ സൗത്ത് വെസ്റ്റ് ബോയിംഗ് 737 MAX 8 വിമാനമായിരുന്നു. കുട്ടികൾ ഓരോരുത്തരായി ഒരു കൗതുകലോകത്തെത്തിയതുപോലെ വിമാനത്തിനുള്ളിലേയ്ക്ക് കയറാനാരംഭിച്ചു. അവർ ക്ലാസിലെ വിമാനയാത്രയുടെ അനുഭവത്തിൽ നിന്നും യാതൊരു സങ്കോചവുമില്ലാതെ ഫ്ലൈറ്റ് അറ്റൻഡന്റുകളുമായി ഇടപെഴകുകയും അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുകയും അറ്റൻഡേഴ്സ് നൽകിയ ലഘുഭക്ഷണം വാങ്ങുകയും ചെയ്തു. തുടർന്ന് വിമാനത്തിന്റെ പൈലറ്റ് വിദ്യാർഥികളെ വിമാനത്തെക്കുറിച്ച് കൂടുതൽ പഠിപ്പിക്കുന്നതിനായി എത്തുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 

Read More: വർഷങ്ങൾക്ക് ശേഷം അച്ഛനോടൊപ്പം വീണ്ടും കോക്പിറ്റിൽ, കയ്യില്‍ അന്നത്തെ പാവയും, ചെറിയൊരു ട്വിസ്റ്റും

അതിനുശേഷം, ഡാളസ്-ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ ആകാശത്തേക്ക് പറക്കുന്നത് വിദ്യാർഥികൾക്ക് കാണാൻ കഴിഞ്ഞു. വിദ്യാർഥികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ഒപ്പം നിന്ന ടീച്ചർക്ക് നന്ദി പറഞ്ഞ കമ്പനി ഭാവിയിലെ നേതാക്കളെ രൂപപ്പെടുത്താൻ അവർ കാണിച്ച ആർജ്ജവത്തിന് തങ്ങളുടെ സമ്മാനമെന്ന നിലയിൽ എല്ലാ ഫസ്റ്റ് ഗ്രേഡ് അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പലിനും കുട്ടികൾക്കൊപ്പം എയർലൈൻ പറക്കുന്ന എവിടെയ്ക്ക് വേണമെങ്കിലും യാത്ര ചെയ്യാനുള്ള രണ്ട് റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ നൽകി. അങ്ങനെ വിദ്യാർഥികളുടെ സ്വപ്നത്തിനൊപ്പം ആ ടീച്ചറും ആദരിക്കപ്പെട്ടു. 

English Summary:

Teacher Transforms Classroom into 'Flight' to Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com