ADVERTISEMENT

അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം മനോഹരമായിരിക്കണമെന്ന് ജീവിച്ചിരിക്കുന്ന കാലയളവിൽ ചിലരെങ്കിലും ആഗ്രഹിക്കാറുണ്ട്. എന്നാൽ മരണത്തോടെ എത്രപ്രിയപ്പെട്ടവരാണെങ്കിലും അവരുടെ ആഗ്രഹങ്ങൾ നമ്മൾ മറന്നു പോകാറുണ്ട്. മരിച്ചവർക്കും വൃത്തിയുള്ളതും മനോഹരവുമായ വിശ്രമ സ്ഥലങ്ങൾ വേണമെന്ന് പറയുകയാണ് ഒരു യുവതി. പറയുകമാത്രമല്ല, ഒരു ശവക്കല്ലറ വൃത്തിയാക്കി മനോഹരമാക്കുന്നതിന്റെ വിഡിയോയും യുവതി പങ്കുവച്ചു. 

ജീവിതത്തിൽ കണ്ട ഏറ്റവും വൃത്തിഹിനമായ ഒന്നാണ് ഈ ശവക്കല്ലറയെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഈ കല്ലറ എവിടെയാണെന്ന് പറയുന്നില്ല. ‘‘ഉപേക്ഷിക്കപ്പെട്ട ഒരു കല്ലറ സൗജന്യമായി വൃത്തിയാക്കി നൽകാനാണ് ഈ രാത്രിയിൽ ഞാൻ ഈ ശ്മശാനത്തിൽ എത്തിയിരിക്കുന്നത്. എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. യഥാർഥത്തില്‍ എന്താണ് സംഭവിച്ചത്? ഈ കല്ലറ ഇത്രയും വൃത്തിഹീനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ആരെയാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നത്?’’– എന്നിങ്ങനെയുള്ള വാക്കുകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. 

പിന്നീട് യുവതി കല്ലറ വൃത്തിയാക്കാൻ ആരംഭിച്ചു. ബൈൻവെനിദ എന്നാണ് ഈ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നയാളുടെ പേരെന്നും യുവതി വിഡിയോയിലൂടെ പറയുന്നുണ്ട്. ‘‘സ്പാനിഷ് ഭാഷയിൽ ഈ പേരിനർഥം സ്വാഗതം എന്നാണ്. അങ്ങനെയെങ്കിൽ അവളുടെ കല്ലറയും തികച്ചും സ്വാഗതാർഹമായിരിക്കേണ്ടേ? ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൃത്തിഹീനമായ കല്ലറ ഇതാണ്. അത് ശരിയല്ല. മനോഹരമായ ഒരു വിശ്രമസ്ഥലത്തിന് എല്ലാവരും അർഹരാണ്. ബൈൻവെനിദയുടെ ജീവിതം എത്തരത്തിലായിരിക്കാം. അവൾക്ക് ചോക്‌ലേറ്റ് കേക്കുകൾ ഇഷ്ടമായിരുന്നോ? എങ്ങനെയാകാം അവളുടെ മരണം സംഭവിച്ചത്? ഈ കല്ലറ ഒന്നുമാറ്റിയെടുക്കുന്നത് വലിയ പണിയാണ്. ഈ രാത്രി മുഴുവൻ ഞാനിത് വൃത്തിയാക്കണം. എങ്കിലും വളരെ രസകരമായി തോന്നുന്നുണ്ട്.’’– എന്ന് യുവതി പറയുന്നുണ്ട്. 

1980ലാണ് ബൈൻവെനിദ മരിച്ചത്. കല്ലറ വൃത്തിയാക്കിയ യുവതി പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുന്നതും  വിഡിയോയിൽ ഉണ്ട്. സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. യുവതിയെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. യുവതി ചെയ്തത് പുണ്യപ്രവൃത്തിയാണെന്ന് ചിലർ കമന്റ് ചെയ്തപ്പോൾ ഇത്തരം കാര്യങ്ങൾ മോശം പബ്ലിസിറ്റിക്കു വേണ്ടി മാത്രം ചെയ്യുന്നതാണെന്ന രീതിയിലുള്ള കമന്റുകളും എത്തി. 

English Summary:

Young Woman Cleans Abandoned Grave in Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com