ADVERTISEMENT

ഇന്ത്യയിലെ ലിംഗാധിഷ്ഠിത ഡിജിറ്റൽ വിഭജനം ഗണ്യമായി അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിൽ, യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്‌മെന്റിന്റെയും (USAID) ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെയും (BMGF) സംയുക്ത ശ്രമമായ വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ടിലേക്ക് (WiDEF)  റിലയൻസ് ഫൗണ്ടേഷൻ 10 മില്യൺ യുഎസ് ഡോളർ നൽകും. 2023 മാർച്ചിൽ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രഖ്യാപിച്ച, വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ട് (WiDEF) സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തി, ധനസഹായം നൽകുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിലൂടെ സ്ത്രീകളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും സാമ്പത്തിക സുരക്ഷ വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. 

ലിംഗപരമായ ഡിജിറ്റൽ വിഭജനം അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID), ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ശ്രമമാണ് ഇന്ത്യയിലെ വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ട് (WiDEF). ഗ്ലോബൽ വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ട് മാനേജിങ് കൺസോർഷ്യത്തിൽ നിന്നുള്ള പിന്തുണയോടെ ജിഎസ്എംഎ ഫൗണ്ടേഷനാണ് ഇന്ത്യയിലെ സംവിധാനം  നിയന്ത്രിക്കുന്നത്. 

"2030-ഓടെ ലിംഗപരമായ ഡിജിറ്റൽ വിഭജനം അവസാനിപ്പിക്കുന്നതിനുള്ള ജി20 പ്രതിബദ്ധത കൈവരിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പായ  വിമൻ ഇൻ ദി ഡിജിറ്റൽ ഇക്കണോമി ഫണ്ടിൽ  (WiDEF), ഒരു ഗ്ലോബൽ പാർട്ണറായി വരുന്നതിൽ റിലയൻസ് ഫൗണ്ടേഷൻ അഭിമാനിക്കുന്നു.”– റിലയൻസ് ഫൗണ്ടേഷൻ ഡയറക്ടർ ഇഷ അംബാനി, പറഞ്ഞു.' സാങ്കേതികവിദ്യയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നൂതനമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് റിലയൻസ് ഫൗണ്ടേഷൻ ഒരുമിച്ച് പ്രവർത്തിക്കുകയും കൂടുതൽ തുല്യമായ ഭാവിക്കായി മറ്റു രാജ്യങ്ങളുമായി മികച്ച സമ്പ്രദായങ്ങൾ പങ്കിടുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com