ADVERTISEMENT

സമൂഹമാധ്യമത്തിൽ വൈറലാകാൻ ഇക്കാലത്ത് ആളുകൾ എന്തും ചെയ്യാൻ തയാറാണ്. പലതരത്തിലുള്ള സാഹസിക പ്രവർത്തനങ്ങളും പബ്ലിസിറ്റി സ്റ്റണ്ടുകളും കോമാളിത്തരങ്ങളും നമ്മൾ ദിവസേന കാണുന്നുണ്ട്. ഇപ്പോൾ ബലൂണിൽ തുങ്ങിയിറങ്ങിയിരിക്കുകയാണ് പാക്കിസ്ഥാനിൽ നിന്നും ഒരു പെൺകുട്ടി. പാക്കിസ്ഥാൻ ഗായികയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ റബേക്ക ഖാൻ എന്ന യുവതിയാണ് തന്റെ വ്യത്യസ്തമായ പിറന്നാൾ ആഘോഷത്തിന്റെ പേരിൽ ഇപ്പോൾ എയറിലായത്.

രണ്ട് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിലെത്തിയ ഫോട്ടോകളിൽ റബീക്ക ഖാൻ വായുവിൽ പൊങ്ങിക്കിടക്കുന്നതായി കാണാം. ആകെ ഒരു സപ്പോർട്ട് ഉള്ളത് അവളുടെ പിറകിൽ കെട്ടിയ ഡസൻ കണക്കിനു ബലൂണുകൾ മാത്രമാണ്. ഓറഞ്ച് നിറത്തിലെ വസ്ത്രം ധരിച്ച് അതേ നിറത്തിലെ ബലൂണും പിന്നിൽ കെട്ടി മുഖം നിറയെ മേക്കപ്പുമിട്ട് നിൽക്കുന്ന പെൺകുട്ടിയുടെ ഫോട്ടോ കണ്ടാൽ അവർ വായുവിൽ പൊങ്ങിക്കിടക്കുന്നതായേ തോന്നൂ. 

വെറും ബലൂണിന്റെ സഹായത്തിൽ എങ്ങനെയാണ് ഇവർ വായുവിൽ നിൽക്കുന്നത് എന്ന ചോദ്യങ്ങൾ ഉടൻ എത്തി. ഇത് ഫൊട്ടോഷോപ്പ് തന്നെയാണെന്നും വെറും പ്രശസ്തിക്കു വേണ്ടി എന്തിനാണ് ഇത്തരം ചീപ്പ് നമ്പറുകൾ കാണിക്കുന്നതെന്നും കമന്റുകൾ എത്തി. കമന്റുകളും ട്രോളുകളും കൂടിയതോടെ യുവതി കമൻ്റ് ബോക്സ് ഓഫാക്കി. 

എന്നാലും ഒരു ദിവസത്തിന് ശേഷം അവർ ഒരു ബിഹൈൻഡ് ദ് സീൻ വിഡിയോയുമായി വീണ്ടും രംഗത്തെത്തി. ചെറിയ രീതിയിൽ ഫൊട്ടോഷോപ്പ് ചെയ്തിട്ടുണ്ടെങ്കിലും തന്നെ ക്രെയിനിൽ കെട്ടിതൂക്കി തന്നെയാണ് ഈ ഫോട്ടോകൾ എടുത്തിരിക്കുന്നതെന്നാണ് റബേക്കയുടെ വിശദീകരണം. ഇത്  ചെയ്യാൻ താൻ കുറച്ചധികം കഷ്ട്ടപ്പെട്ടെന്നും  ഇതെല്ലാം താൻ ആസ്വദിക്കുന്നുവെന്നും യുവതി വ്യക്തമാക്കി.  ഷൂട്ടിങ്ങിനായി വസ്ത്രത്തിനടിയിൽ ഒരു സേഫ്റ്റി ഹാർനെസും ധരിച്ചിരുന്നതായും വേറെ അപകടങ്ങൾ ഒന്നുമുണ്ടായില്ലെന്നും യുവതി പറഞ്ഞു. 

“ഈ ഷൂട്ട് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. പക്ഷേ, എനിക്ക് എപ്പോഴും ആവേശകരവും വ്യത്യസ്തവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ട്. റബേക്ക ഖാൻ ഇൻസ്റ്റാഗ്രാമിൽ വിശദീകരിച്ചു. കമന്റുകൾ പലവിധമായതോടെ തന്റെ പോസ്റ്റുകളുടെ കമന്റ് വിഭാഗം ഓഫാക്കിയെങ്കിലും യുവതിയുടെ ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റഗ്രാം, എക്‌സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി തവണ റീപോസ്‌റ്റ് ചെയ്യപ്പെടുകയും സംഭവം വീണ്ടും വൈറലാവുകയും ചെയ്തു.

English Summary:

Pakistani Influencer Rebecca Khan Takes Flight in Daring Balloon Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com