മിസ് യൂണിവേഴ്സ് ഇന്ത്യയായി പതിനെട്ടുകാരി റിയ സിൻഹ
Mail This Article
×
2024ലെ മിസ് യൂണിവേഴ്സ് ഇന്ത്യയായി റിയ സിൻഹ (18) തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിലെ ജയ്പ്പുരില്‍ നടന്ന ഫൈനൽ മത്സരത്തിലായിരുന്നു റിയ കിരീടംചൂടിയത്. 2015ലെ മിസ് യൂണിവേഴ്സ് ഇന്ത്യ ഉർവശി റൗട്ടേലയാണ് റിയയെ കിരീടം അണിയിച്ചത്. ഗുജറാത്ത് സ്വദേശിയാണ് റിയ
തനിക്കു മുൻപ് മിസ് യൂണിവേഴ് ഇന്ത്യ കിരീടം ചൂടിയവരാണ് തന്റെ പ്രചോദനമെന്ന് റിയ പറഞ്ഞു. ‘‘ഇന്ന് ഞാൻ മിസ് യൂണിവേഴ്സ് ഇന്ത്യ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടും. എനിക്കതിൽ വളരെ നന്ദിയുണ്ട്. ഈ കിരീടമണിയാൻ വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. എനിക്ക് മുൻപ് ഈ കിരീടം ചൂടിയവരാണ് എന്റെ പ്രചോദനം.’’– റിയ സിൻഹ പറഞ്ഞു.
പ്രഞ്ജൽ പ്രിയയാണ് ഫസ്റ്റ് റണ്ണറപ്പ്. ഝാവി വെർജ് സെക്കൻഡ് റണ്ണറപ്പായി. സുസ്മിത റോയ്, റുവോഫുഷാനോ വിസോ തേർഡും ഫോർത്തും റണ്ണറപ്പായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.