സ്വന്തം മുലപ്പാൽ നൽകി അതിഥികളെ സൽക്കരിച്ച് യുവതി: രുചിച്ചു നോക്കി സുഹൃത്തുകൾ– വിഡിയോ
Mail This Article
ബോട്ടിൽ നടത്തിയ പാർട്ടിയിൽ തികച്ചും വ്യത്യസ്തമായ പാനീയം വിതരണം ചെയ്ത് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുകയാണ് സാറ സ്റ്റിവ്സൺ എന്ന യുവതി. പാർട്ടിയിൽ പങ്കെടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് സാറ സ്വന്തം മുലപ്പാൽ വിതരണം ചെയ്തത്. മുലപ്പാൽ വിതരണം ചെയ്യുന്നതിന്റ വിഡിയോയും സാറ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
യുവതിയുടെ ഈ പ്രവൃത്തിക്ക് വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്നു. എന്നാൽ സാറയെ പിന്തുണച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളും എത്തി. നിങ്ങൾ പുതിയതായി എടുത്ത മുലപ്പാൽ അവർക്കു നൽകിയില്ലെങ്കിൽ യഥാർഥ സുഹൃത്തുക്കളാണോ? ഞാനും എന്റെ സുഹൃത്തുക്കളും വളരെ അടുത്തു നിൽക്കുന്നവരാണ്.’’– എന്നാണ് സാറ വിഡിയോയിൽ പറയുന്നത്. നിങ്ങളാരെങ്കിലും മറ്റുള്ളവരുടെ മുലപ്പാൽ രുചിച്ചു നോക്കിയിട്ടുണ്ടോ എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്. ഇത് വളരെ രുചികരമാണെന്നും അവർ വിഡിയോയിൽ പറയുന്നുണ്ട്.
മുലപ്പാൽ എടുത്തശേഷം കുപ്പിയിലാക്കി സാറ മറ്റൊരു യുവതിക്ക് നൽകുന്നതും അവർ അത് കുടിക്കുന്നതും വിഡിയോയിൽ ഉണ്ട്. ബോട്ടിലുള്ള തന്റ ഭർത്താവിനും മകനും പാത്രത്തിലാക്കിയ മുലപ്പാൽ യുവതി നൽകുന്നുണ്ടെങ്കിലും അവർ അതു കുടിക്കാൻ തയാറാകുന്നില്ല. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം വിഡിയോ വൈറലായി. യുവതിയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി.
ഇത്തരത്തിൽ മുലപ്പാൽ ഒരു പരീക്ഷണ വസ്തുവാക്കരുതെന്നാണ് യുവതിയുടെ വിഡിയോയ്ക്കു താഴെ ചിലർ കമന്റ് ചെയ്തത്. എന്നാൽ ഇത് പരീക്ഷിക്കാൻ താത്പര്യമുണ്ടെന്നും ചിലർ കമന്റ് ചെയ്തു. മുലപ്പാൽ വളരെ രുചികരമാണെന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. എന്നാൽ മുലപ്പാൽ ഒരിക്കലും പരീക്ഷിക്കരുതെന്നായിരുന്നു മൂന്നു കുട്ടികളുടെ അമ്മയായ മറ്റൊരു യുവതി കമന്റ് ചെയ്തത്. മൂന്ന് ആൺകുട്ടികളുടെ അമ്മയാണ് സാറ. അടുത്തിടെയാണ് സാറയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ വലിയ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെ കുറിച്ച് സാറ മുൻപ് ഒരു വിഡിയോയിൽ വ്യക്തമാക്കിയിരുന്നു.