‘വസ്ത്രം ശരീരം മറയ്ക്കാനാണ്, കാണിക്കാനല്ല’; സാരിയിൽ ഗ്ലാമറസ് ലുക്കിൽ ഭൂമി പട്നേക്കർ, വിമർശനം
Mail This Article
ഗ്ലാമർ ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് ബോളിവുഡ് താരം ഭൂമി പട്നേക്കർ. കറുപ്പും ഗോൾഡനും നിറത്തിലുള്ള സാരിയിലാണ് ഇത്തവണ ഭൂമി എത്തിയത്. ട്യൂൾ മെറ്റീരിയൽ സാരിയാണ് സ്റ്റൈൽ ചെയ്തത്.
കറുത്ത നിറത്തിലുള്ള ട്യൂൾ മെറ്റീരിയലിൽ ഗോൾഡൻ നിറത്തിലുള്ള വർക്കുകളാണ് നൽകിയത്. സാരിയിലുടനീളം വർക്ക് നൽകിയിട്ടുണ്ട്. സാരിയുടെ ബോർഡറിലും മുന്താണിയിലും ഹെവി വർക്കാണ് നൽകിയത്. വ്യത്യസ്തമായ രീതിയിലാണ് സാരി ഉടുത്തിരിക്കുന്നത്.
സാരിക്ക് മാച്ച് ചെയ്ത് ഭൂമി ധരിച്ച ബ്ലൗസാണ് ഹൈലൈറ്റ്. ഗോൾഡൻ നിറത്തിലുള്ള വർക്കാണ് ബ്ലൗസിന് നൽകിയത്. ഷോർട്ട് കേപ്ഡ് സ്ലീവും ഡിപ്പ്‍ഡ് നെക്ക് ലൈനുമാണ് നൽകിയത്. മനീഷ് മൽഹോത്രയാണ് വസ്ത്രം ഡിസൈൻ ചെയ്തത്.
പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. ചോക്കറും മോതിരങ്ങളും ആക്സസറൈസ് ചെയ്തതു. ബാഗും സ്റ്റൈൽ ചെയ്തു.
ലൂസ് ബണ്‍ ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. താരത്തിന്റെ പുത്തൻ ലുക്കിന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. നഗ്നത കാണിച്ചാലേ റെസ്പെക്ട് കിട്ടു എന്നാണ് ബോളിവുഡ് നടിമാർ വിചാരിക്കുന്നത്, ശരീരം മറയ്ക്കാനാണ്, കാണിക്കാനല്ല വസ്ത്രം ധരിക്കേണ്ടത്, എന്നെല്ലാം വിമർശനങ്ങളുയരുന്നുണ്ട്.