ADVERTISEMENT

ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സോനം കപൂർ. ചുവപ്പ് സാരിയിലുള്ള സോനത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 35 വർഷം പഴക്കമുള്ള അമ്മയുടെ സാരിയിലാണ് സോനം അതിസുന്ദരിയായത്

കടും ചുവപ്പ് നിറത്തിലുള്ള സാരിയാണ് സോനം സ്റ്റൈൽ ചെയ്തത്. പഴയ സാരിയാണെങ്കിലും ഒരൊറ്റ നോട്ടത്തിൽ പുത്തൻ സാരിയാണെന്നേ തോന്നൂ. ബോർഡറിൽ ഗോൾഡൻ നിറമാണ് നൽകിയത്. സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്. ഹെവി ചോക്കറും കമ്മലും വളകളുമാണ് ആക്സസറൈസ് ചെയ്തത്. സിംപിൾ മേക്കപ്പ് ലുക്കാണ് തിരഞ്ഞെടുത്തത്. 

sonam1
സോനം കപൂർ, Image Credits: Instagram/sonamkapoor

‘35 വർഷം പഴക്കമുള്ള അമ്മയുടെ ഘർച്ചോല ധരിച്ചു. ഈ സാരിയും ബ്ലൗസും എനിക്ക് തന്നതിന് അമ്മയ്ക്ക് നന്ദി. ഘർചോല എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും നിങ്ങൾക്കറിയാമോ? നിങ്ങളുടെ ഉത്തരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു’– എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. 

ചിത്രത്തിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അമ്മയുടെ സാരി സെലക്ഷനെ പലരും അഭിനന്ദിക്കുന്നുണ്ട്. സോനം ചോദിച്ചതുപോലെ ഘർചോല സാരിയെ പറ്റിയും പലരും കമന്റ് ചെയ്യുന്നുണ്ട്. ഗുജറാത്തിലുള്ളവർ വിവാഹദിനത്തിലോ, വിവാഹത്തിനു ശേഷം വീട്ടിലേക്ക് പോകുമ്പോഴോ അണിയുന്ന സാരിയാണെന്നും, അമ്മായിയമ്മയുടെ കയ്യിൽ നിന്ന് വധുവിന് കിട്ടുന്ന സമ്മാനമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. 

English Summary:

Sonam Kapoor Dazzles in Her Mother's Vintage Gharchola Saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com