ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. പുത്തൻ ഗെറ്റപ്പിലെത്തി ആരാധകരുടെ മനം കവരാറുള്ള ഹണിയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു ജിം ഉദ്ഘാടനത്തിനെത്തിയ ലുക്കാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ജിം ഔട്ട്ഫിറ്റിൽ തന്നെയാണ് താരം ഉദ്ഘാടനത്തിനെത്തിയത്. കറുപ്പും വെള്ളയും നിറത്തിലുള്ള സ്പോർട്സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റുമാണ് സ്റ്റൈൽ ചെയ്തത്. സിംപിള്‍ മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്. കൂളിങ് ഗ്ലാസും പെയർ ചെയ്തിട്ടുണ്ട്. പോണി ഹെയർസ്റ്റൈലാണ് ഫോളോ ചെയ്തത്. വെള്ള നിറത്തിലുള്ള ഷൂസും പെയർ ചെയ്തു. സ്ട്രെയിറ്റ് ചെയ്ത മുടിക്ക് പകരം സെമി കെളിങ്ങായ മുടിയിൽ ബ്രൗണിഷ് കളറാണ് നല്‍കിയത്. 

honey-new2
ഹണിറോസ്, Image Credits: Instagram/honeyroseinsta

പുത്തൻ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ജിമ്മിൽ നിന്ന് നേരിട്ട് വന്നതാണോ, ഇതെല്ലാം എന്ത് കോലം കെട്ടാണ് എന്നെല്ലാം പലരും വിമർശിക്കുന്നുണ്ട്. എന്നാൽ താരത്തെ അനുകൂലിച്ചും നിരവധി പേർ എത്തുന്നുണ്ട്. 

honey-new1
ഹണിറോസ്, Image Credits: Instagram/honeyroseinsta

നേരത്തെ ഓറഞ്ച് നിറത്തില്‍ മുടി കളർ ചെയ്ത ഹണിറോസിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ‘മദാമ്മ, കിലുക്കത്തിലെ ജഗതി’ എന്നെല്ലാം താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുണ്ടായിരുന്നു. എന്നാൽ ജീവിതം ഒന്നേ ഉള്ളു എന്നും ഇനിയും പരീക്ഷണങ്ങൾ ഉണ്ടാകുമെന്നും ഹണിറോസ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 

English Summary:

Honey Rose's Sportswear Ensemble Sparks Social Media Buzz

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com