ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ, ബോളിവുഡിന്റെ രാജ്ഞിയെന്ന് ആരാധകർ
Mail This Article
ബോളിവുഡിന്റെ പ്രിയതാരം ജാൻവി കപൂർ എന്നും വ്യത്യസ്തമായ ഫാഷൻ സ്റ്റൈലിലൂടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് ജാൻവി എത്തിയത്.
പ്രമുഖ വസ്ത്ര ബ്രാൻഡായ റസാരിയോയുടെ കോർസെറ്റ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം. സ്‌ട്രാപ്പ്‌ലെസ് വസ്ത്രത്തിൽ ലേസ് വർക്കുകളും നൽകി. ഓഫ് ഷോൾഡറാണ് വസ്ത്രത്തിന് നൽകിയത്. ഡീപ്പ് വി നെക്ക് വസ്ത്രത്തിന്റെ മുകൾ ഭാഗം ട്രാൻസ്പരന്റാണ്.
വസ്ത്രത്തിന് മാച്ച് ചെയ്ത് ഡാർക്ക് റെഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ് താരം ചൂസ് ചെയ്തത്. ബ്ലഷ്ഡ് കവിളുകളും മനോഹരമായ കണ്ണുകളും ജാൻവിയെ കൂടുതൽ സുന്ദരിയാക്കി.
നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ബോളിവുഡിന്റെ രാജ്ഞി, അതി സുന്ദരി എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ജാൻവി സുന്ദരിയായത് പ്ലാസ്റ്റിക് സർജറി ചെയ്തതു കൊണ്ടാണെന്നും ഇതാണ് പ്ലാസ്റ്റിക് സർജറിയുടെ കഴിവെന്നുമെല്ലാം പ്രതികരണമുണ്ട്.