മിസ് വേൾഡ് വേദിയിൽ ബനാറസി ജംഗ്ല സാരിയിൽ തിളങ്ങി നിത അംബാനി
Mail This Article
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന മിസ് വേൾഡ് 2024 വേദിയിൽ സ്വദേശ് കരകൗശ വിദഗ്ധർ നെയ്തെടുത്ത ബനാറസി ജംഗ്ല സാരിയിൽ നിത അംബാനി. കറുപ്പ് നിറത്തിലുള്ള സാരിയിൽ നിറയെ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. സ്വർണ നൂലിഴകളാൽ അലങ്കരിച്ച സാരിയുടെ പ്രധാന ആകർഷണം മീനകരി വിശദാംശങ്ങളോടെയുള്ള ഫ്ലോറൽ ജാൽ ഡിസൈൻ ആണ്.
കൈത്തറി വിദഗ്ധനായ മുഹമ്മദ് ഇസ്‌ലാം 45 ദിവസം കൊണ്ടാണ് സാരി നെയ്തെടുത്തത്. മനീഷ് മൽഹോത്രയാണ് സാരി ഡിസൈൻ ചെയ്തത്. കറുപ്പ് നിറത്തിലുള്ള ബ്ലൗസാണ് നിത പെയർ ചെയ്തത്. ബ്ലൗസിലും വർക്കുകള്‍ നൽകിയിട്ടുണ്ട്. സാരിക്ക് മാച്ച് ചെയ്ത് ഹെവി കമ്മലും പെയർ ചെയ്തു.
മിസ് വേൾഡ് ഫൈനൽ വേദിയിൽ 'ബ്യൂട്ടി വിത്ത് എ പർപ്പസ് ഹ്യൂമാനിറ്റേറിയൻ അവാർഡ്' നൽകി നിത അംബാനിയെ ആദരിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കാനെത്തിയ ലുക്കാണ് ഏവരുടെയും മനം കവർന്നത്. ലോകത്തെ നവീകരിക്കുന്നതിൽ സ്ത്രീകളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി നിത അംബാനി അവാർഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞിരുന്നു.