സയൻസ് പ്രോജക്റ്റാണോ? വസ്ത്രത്തിൽ സൗരയൂഥവുമായി ഉർഫി, കലക്കിയെന്ന് കമന്റുകള്‍
Mail This Article
വേറിട്ട ഫാഷൻ സെൻസിന് പേരുകേട്ട താരമാണ് ഉർഫി ജാവേദ്. എപ്പോഴും എങ്ങനെ ഔട്ട്ഫിറ്റില്‍ വ്യത്യസ്തത കൊണ്ടുവരാം എന്നാണ് ഉര്‍ഫി ചിന്തിക്കുന്നത്. ഇപ്പോഴിതാ സൗരയൂഥം തന്നെ സ്വന്തം വസ്ത്രത്തിൽ ഡിസൈൻ ചെയ്തിരിക്കുകയാണ് ഉർഫി.
കറുപ്പ് നിറത്തിലുള്ള ഗൗണാണ് ഉർഫി സ്റ്റൈൽ ചെയ്തത്. സ്ലീവ് ലെസ് ഷോർട്ട് ഗൗണിന്റെ താഴെ ഭാഗത്താണ് സൗരയൂഥത്തിലെ ഗ്രഹങ്ങളെ ഡിസൈൻ ചെയ്തത്. സൂര്യന് ചുറ്റും കറങ്ങുന്ന ഭൂമിയും വ്യാഴവും ശുക്രനുമടക്കമുള്ള എല്ലാ ഗ്രഹങ്ങളും വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. വസ്ത്രത്തിൽ ഘടിപ്പിച്ച സ്വിച്ച് അമർത്തിയാൽ ഗ്രഹങ്ങൾ കറങ്ങുന്നതും കാണാം.
വ്യത്യസ്തമായ വസ്ത്രത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേരാണ് എത്തുന്നത്. ഇത് ഫാഷൻ ആണോ അതോ സയൻസ് ഫെസ്റ്റോ, സയൻസ് പ്രോജക്റ്റുമായി സ്കൂളിലേക്ക് പോകുന്നതു പോലെയുണ്ട് എന്നെല്ലാം കമന്റുണ്ട്. എന്നാൽ വ്യത്യസ്തമായ ഉർഫിയുടെ ചിന്തയ്ക്ക് സല്യൂട്ട് പറയുന്നവരും നിരവധിയാണ്.