ജീൻസ് വേണ്ട, പ്രിന്റഡ് ഷർട്ട് സ്റ്റൈൽ ചെയ്യാം, തൊപ്പിയും ജാക്കറ്റും മറക്കണ്ട; വേനലിലൊരുങ്ങാം സ്റ്റൈലായി
Mail This Article
ചൂടുകാലമാണെന്ന് കരുതി ഫാഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലല്ലോ. നല്ല അസഹനീയമായ ചൂടിലും സ്റ്റൈലായിട്ട് വേണം പുറത്തുപോകാൻ. എന്നാൽ ഇഷ്ട വസ്ത്രങ്ങളുടെ കൂടെ ചില സമ്മർ കലക്ഷൻ കൂടി നിങ്ങളുടെ ഫാഷൻ ചോയിസിലുൾപ്പെടുത്തിയാൽ കടുത്ത വേനലിൽ അധികം വിയർക്കാതെ സ്റ്റൈലാകാം. കനം കുറഞ്ഞ തുണിത്തരങ്ങൾ മുതൽ സ്‌മാർട്ട് ലേയറിംഗ് ടെക്‌നിക്കുകൾ വരെ വേനൽകാലത്ത് പരീക്ഷിക്കാവുന്നതാണ്. വേനലിൽ പുരുഷൻമാർക്ക് പറ്റിയ നല്ല സ്റ്റൈല്‍ പരിശോധിക്കാം.
വെള്ള വസ്ത്രം തിരഞ്ഞെടുക്കാം
വേനൽക്കാലത്ത് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ സ്റ്റൈലിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഒരു വെള്ള ഷർട്ട് അല്ലെങ്കിൽ ടീ-ഷർട്ട് കൂൾ ലുക്ക് നൽകും. എല്ലാ ടൈപ്പ് ജീൻസിനോ ട്രൗസറിനോടോ നന്നായി യോജിക്കുന്നു എന്നതു മാത്രമല്ല, വെള്ള നിറം സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാത്തതിനാൽ കത്തുന്ന ചൂടിൽ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾക്കൊപ്പം വെള്ള സ്നീക്കറുകൾ കൂടി സ്റ്റൈല്‍ ചെയ്യാം.
ടൈറ്റ് ജീൻസ് ഒഴിവാക്കാം
വേനല്‍ക്കാലത്ത് ജീൻസുകളോടെ ബൈ പറയുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ച് ടൈറ്റ് ഫിറ്റിലുള്ള ജീൻസുകൾ. വസ്ത്രം ഇറുകിപിടിച്ചിരുന്നാൽ വിയർക്കാനും ശരീരത്തിൽ അസ്വസ്ഥതയുണ്ടാകാനുമെല്ലാം സാധ്യത കൂടുതലാണ്. ലൂസ് കോട്ടൻ മെറ്റീരിയലുകൾ സെലെക്ട് ചെയ്യുന്നത് നല്ലതാണ്. ലിനൻ ട്രൗസേഴ്സ് തിരഞ്ഞെടുക്കാനും ശ്രമിക്കാം. കാഷ്വൽ അവസരങ്ങളില്‍ ഷോർട്സ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
തൊപ്പി ധരിക്കാൻ മടിക്കരുത്
സ്റ്റൈൽ ചെയ്തു വച്ച മുടിയിൽ തൊപ്പി ധരിക്കാൻ ചിലപ്പോൾ പലർക്കും ഇഷ്ടം കാണില്ല. എന്നാൽ ചൂടിൽ നിന്നുള്ള സംരക്ഷണത്തിന് തൊപ്പി മികച്ച ഉപാധിയാണ്. സ്റ്റൈലിഷ് തൊപ്പികൾ തന്നെ തിരഞ്ഞെടുക്കാം. ചൂടിൽ നിന്ന് രക്ഷ നൽകാനും കൂൾ ലുക്ക് നൽകാനും തൊപ്പികള്‍ സഹായിക്കും.
സ്ലീവിലും ശ്രദ്ധ നൽകാം
ഹാഫ് സ്ലീവ് വസ്ത്രങ്ങളാണ് വേനലിൽ ഏറെ നല്ലത്. ഇനി ഫുൾ സ്ലീവ് ഇഷ്ടമുള്ളവരാണ് ലൂസ് സ്ലീവുകളുള്ള വസ്ത്രം തിരഞ്ഞെടുക്കാം. സ്റ്റൈലായിട്ട് സ്ലീവ് ചുരുട്ടി വെക്കാൻ ഇഷ്ടപ്പെടുന്ന പലരുമുണ്ട്. ചൂടുകാലത്ത് ഇങ്ങനെ സ്ലീവ് സെറ്റ് ചെയ്യുന്നതും ഏറെ നല്ലതാണ്.
ജാക്കറ്റ് സ്റ്റൈലിന്റെ ഭാഗമാക്കാം
മികച്ച ലുക്ക് മാത്രമല്ല, സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷനേടാനുമുള്ള ബെസ്റ്റ് വഴിയാണ് ജാക്കറ്റുകൾ വസ്ത്രത്തിന്റെ കൂടെ ഫുൾ സ്ലീവ് ജാക്കറ്റ് ധരിക്കാം. എന്നാൽ ജാക്കറ്റ് തിരഞ്ഞെടുക്കുമ്പോൾ ചൂടുകൂടുതൽ അനുഭവപ്പെടുന്ന മെറ്റീരിയല്‍ തിരഞ്ഞെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ലൂസ് പ്രിന്റഡ് വസ്ത്രങ്ങൾ
പ്രിന്റഡ് ഷർട്ടുകൾക്ക് വേനൽകാലത്ത് വലിയ ഡിമാൻഡാണ്. മികച്ച സ്റ്റൈൽ തരാന്‍ സഹായിക്കുന്നവയാണിത്. എന്നാൽ ടൈറ്റ് പ്രിൻഡഡ് ഷർട്ടുകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം.