ഗ്ലാമറസ് ലുക്കിൽ ദിഷ പടാനി, വസ്ത്രം കുറഞ്ഞത് സിനിമയില്ലാത്തതു കൊണ്ടാണോ എന്ന് ആരാധകർ
Mail This Article
വെള്ള വസ്ത്രത്തിൽ എപ്പോഴും മനോഹരയായി ഒരുങ്ങാൻ ശ്രമിക്കുന്ന താരമാണ് ബോളിവുഡ് നടി ദിഷ പടാനി. താരത്തിന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളും ആരാധകരുടെ മനം കവരുകയാണ്. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിൽ എപ്പോഴത്തേയും പോലെ അതിമനോഹരിയാണ് ദിഷ. ഒരു സ്റ്റൈലിഷ് ഗൗണാണ് തിരഞ്ഞെടുത്തത്.
സ്ട്രാപ്പ്ലെസ് ഗൗണാണ് സ്റ്റൈൽ ചെയ്തത്. ഗൗണിന്റെ മുകൾ ഭാഗത്ത് എംബ്രോയ്ഡറിയും നൽകിയിട്ടുണ്ട്. ഗൗണിന്റെ രണ്ടു ഭാഗത്തും സ്ലിറ്റ് നൽകിയിട്ടുണ്ട്. ഹൈസ്ലിറ്റ് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം. സിൽവർ ആക്സസറീസാണ് സ്റ്റൈല്‍ ചെയ്തത്. ഗ്ലാം മേക്കപ്പ് ഫോളോ ചെയ്തു. പുത്തൻ ലുക്കിൽ ഒരു വധുവിനെപോലൊണ് ദിഷ അണിഞ്ഞൊരുങ്ങിയത്. ഒരു അവാർഡ് നിശയ്ക്കെത്തിയ താരത്തിന്റെ ലുക്കാണ് കയ്യടി നേടുന്നത്.
നിരവധി പേരാണ് ദിഷയെ പ്രശംസിച്ച് എത്തുന്നത്. എന്തൊരഴകാണ്, ശരിക്കും വധുവിനെ പോലെയുണ്ട് എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് സിനിമ കുറഞ്ഞുപോയതുകൊണ്ടാണോ എന്ന് വിമർശിക്കുന്നവരുമുണ്ട്.