ADVERTISEMENT

തമിഴ് സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരമായിരുന്നു മുംതാസ്. ഖുഷി എന്ന വിജയ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം മോഹൻലാൽ നായകനായ താണ്ഡവം എന്ന ചിത്രത്തിലെ പാലും കുടമെടുത്തു എന്ന ഗാനത്തിലും എത്തിയിരുന്നു. മുംതാസ് തന്റെ ഗ്ലാമറസ് വേഷങ്ങളുടെ പേരിൽ പല വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്ന് മാറി ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ് നടി. അന്ന് സിനിമയിൽ അഭിനയിച്ചപ്പോൾ ധരിച്ച വസ്ത്രങ്ങളിൽ കുറ്റബോധമുണ്ടെന്ന് പറയുകയാണിപ്പോൾ നടി. താൻ മരിച്ചു കഴിഞ്ഞാൽ ഗ്ലാമറസ് ഫോട്ടോകൾ ആരും ഷെയർ ചെയ്യരുതെന്നും നടി പറഞ്ഞു. 

‘എനിക്ക് ട്രാൻസ്ഫോർമേഷൻ തു‌‌ടങ്ങിയപ്പോൾ മുതൽ ഞാൻ വീട്ടിലിരുന്ന് കരയും. ചേട്ടൻ വീട്ടിൽ വരും. നോക്കുമ്പോൾ ഞാൻ കരയുകയായിരിക്കും. എന്തുപറ്റിയെന്ന് അദ്ദേഹം ചോദിക്കും. അറിയില്ല, ആത്മാവ് ശുദ്ധിയാവുന്നത് പോലെ തോന്നുന്നുവെന്നാണ് പറയാറുണ്ടായിരുന്നത്. കുറേ വർഷങ്ങൾ മുമ്പ് ചെയ്ത തെറ്റ് ഓർമ വരും. അന്ന് ധരിച്ച വസ്ത്രങ്ങളും ഡാൻസ് ചെയ്ത പാട്ടുകളും ഓർമ വരും. അപ്പോഴൊക്കെ ഞാൻ കരയും. 

1494248920
മുംതാസ്, Image Credits: Instagram/mumtaz_mumo

സമൂഹ മാധ്യമങ്ങളിൽ നിന്നും തന്റെ പഴയ ഫോട്ടോകൾ നീക്കം ചെയ്യാത്തതിന് കാരണം എന്റെ മാറ്റം പുതിയ ഫോളോവേഴ്സ് അറിയണം എന്നതുകൊണ്ടാണ്. അവർ ഇന്റർനെറ്റിൽ പോയി പഴയ ഫോ‌ട്ടോകൾ തിരയരുത്. എന്നെ ആരും അത്തരത്തിൽ കാണരുത്. അവർ എന്റെ പഴയ ഫോട്ടോ എന്റെ പേജിൽ നിന്നു മാത്രമേ എടുക്കാവു. ഗൂഗിളില്‍ നിന്ന് കിട്ടുന്ന എന്റെ പഴയ ഗ്ലാമറസ് ഫോട്ടോകൾ ആരും കാണരുത്. എനിക്കൊരുപാ‌ട് പണം ലഭിച്ചാൽ പണ്ട് ചെയ്ത സിനിമകളുടെ റൈറ്റ്സ് വാങ്ങി ഇന്റർനെറ്റിലുള്ള ഫോട്ടോകളും ദൃശ്യങ്ങളും നീക്കം ചെയ്യണമെന്നുണ്ട്. ആരും എന്റെ അത്തരത്തിലുള്ള ഫോട്ടോകൾ കാണരുത്. ഞാൻ മരിച്ചാൽ ഇത്തരം മോശം ഫോട്ടോകൾ പ്രചരിപ്പിക്കരുത്. അത് തനിക്ക് കബറിൽ പോലും ബുദ്ധിമുട്ടാകും’. മുംതാസ് പറഞ്ഞു. 

അബായ ആണ് തനിക്കിപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രമെന്നും മുംതാസ് അഭിമുഖത്തിൽ പറഞ്ഞു. ‘ലോകത്തിലുള്ള മികച്ച ഡിസൈനർ വസ്ത്രങ്ങൾ എനിക്ക് വാങ്ങാം. അതെല്ലാം ഞാൻ ധരിച്ചിട്ടുണ്ട്. പക്ഷേ ഒരു അബായ ധരിക്കുമ്പോൾ തോന്നുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാനൊരു രാഞ്ജിയെ പോലെയാണ് അബായ ധരിക്കുമ്പോൾ തോന്നാറുള്ളത്.

1494248920
മുംതാസ്, Image Credits: Instagram/mumtaz_mumo

ഞാൻ ലാവിഷ് ജീവിതമായിരുന്നു മുമ്പ് നയിച്ചത്. അതിനേക്കാൾ നന്നായാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് ചിലപ്പോൾ തോന്നും. ചിലപ്പോൾ എന്റെ ആവശ്യങ്ങൾ വളരെ കുറഞ്ഞെന്നും തോന്നും. കംഫർട്ടബിളായാണ് ജീവിക്കുന്നത്. പക്ഷെ പെട്ടെന്നൊരു ദിവസം ബാഗ് പാക്ക് ചെയ്ത് വിദേശത്ത് വെക്കേഷന് പോകാൻ പറഞ്ഞാൽ എനിക്ക് സാധിക്കില്ല. അതിലെനിക്ക് നിരാശ ഇല്ല. കാരണം എനിക്ക് മക്ക മദീനയിൽ പോകാൻ മാത്രമാണ് താൽപര്യം. വേറെ എവിടെ പോകാനും ആഗ്രഹമില്ല. ആ സ്ഥലം കണ്ടാൽ പിന്നെ ലോകത്തിൽ മറ്റൊരു സ്ഥലവും കാണാൻ തോന്നില്ല. 

ഇനിയൊരു കുടുംബ ജീവിതം ഉണ്ടാകാൻ സാധ്യതയില്ല. ഞാനതിന് മാനസികമായി തയാറല്ല. അള്ളാഹുവിന്റെ തീരുമാന പ്രകാരം നടന്നേക്കും. പക്ഷേ ആ ബന്ധം വിജയിക്കാൻ സാധ്യതയില്ല. അമ്മ ബോംബെയിലാണുള്ളത്. കുടുംബത്തിന്റെ വലിയൊരു ഭാഗവും അവിടെയാണ്. ചെന്നെയിലുള്ള താൻ ഇടയ്ക്ക് അങ്ങോട്ട് പോകാറുണ്ട്’. അഭിമുഖത്തിൽ വ്യക്തമാക്കി. 

English Summary:

Actress Mumtaz Urges Respect for Her Faith Journey, Pleads for Privacy in Glamour Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com