ADVERTISEMENT

ഫാഷനിൽ ജീൻസുകൾക്ക് അതിന്റേതായ സ്ഥാനമുണ്ട്. ഡിസൈൻ അനുസരിച്ച് പല സ്റ്റൈലിലുള്ള ജീൻസുകൾ ഇന്ന് ലഭ്യമാണ്. ലൂസ് ഫിറ്റ് ജീൻസുകളുടെ കടന്നു വരവോടെ സ്കിന്നി ജീൻസിനെ പലരും മറന്നു. എന്നാൽ സ്കിന്നി ജീന്‍സ് വീണ്ടും സ്റ്റൈലിൽ പുത്തൻ താരമായിരിക്കുകയാണ്. ശരീരത്തിനോട് ചേർന്നിരിക്കുന്ന സ്കിന്നി ജീൻസ് നല്ല ശരീരാകൃതി നൽകും എന്നതു തന്നെയാണ് വീണ്ടും ട്രെന്‍ഡിലേക്ക് വരാൻ കാരണം. കഴിഞ്ഞ മാസം മാത്രം സ്കിന്നി ജീൻസിന്റെ ആവശ്യക്കാർ 50 ശതമാനം വർധിച്ചതായാണ് കണക്കുകൾ. ലൂസ് ടോപ്പുകൾക്ക് പ്രാധാന്യമേറിയതോടെ അതിനൊപ്പം സ്റ്റൈലായി സെറ്റ് ചെയ്യാം എന്നതും സ്കിന്നി ജീൻസിന് ആവശ്യക്കാരെ കൂട്ടി. 

വീണ്ടും ഫാഷൻ ലോകത്ത് സാന്നിധ്യം അറിയിച്ചെങ്കിലും പലപ്പോഴും സ്കിന്നി ഫിറ്റ് ജീൻസ് എങ്ങനെ സ്റ്റൈൽ ചെയ്യുമെന്ന കാര്യം ഇപ്പോഴും പലർക്കും അറിയില്ല. ശരിയായ രീതിയിൽ സ്റ്റൈൽ ചെയ്തില്ലെങ്കിൽ സ്കിന്നി ഫിറ്റ് ജീൻസ് ഒരു പഴഞ്ചൻ ലുക്ക് സമ്മാനിക്കും. സ്റ്റൈലിഷ് ജീൻസുകൾക്കിടയിൽ സ്കിന്നി ഫിറ്റിൽ എങ്ങനെ സുന്ദരിയാകാമെന്ന് നോക്കാം. 

സ്കിന്നി ജീൻസിനൊപ്പം സ്റ്റൈലിഷാകാൻ ചില വഴികൾ
സ്കിന്നി ജീൻസുകൾ ധരിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതിനൊപ്പം പെയർ ചെയ്യേണ്ട ചെരുപ്പുകളാണ്. ഹീൽസി ചെരുപ്പുകളുടെ കൂടെ പെയർ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഷൂസ്, ബൂട്സ്, ബ്ലോക്ക് ഹീൽസ് എന്നിവയും കൂടുതല്‍ ഭംഗി തരും.  

1327108363
Representative image. Photo Credit: DeanDrobot/istockphoto.com

എങ്ങനെ ടക്ക് ഇൻ ചെയ്യുമെന്നതും ഒരു സ്കിന്നി ഫിറ്റ് ജീൻസ് ധരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ട കാര്യമാണ്. സ്റ്റൈലിഷ് ടോപ്പും പാന്റും ധരിച്ച് ടക്ക് ഇൻ ശരിയായ രീതിയിലല്ലെങ്കിൽ ആരും നിങ്ങളെ ശ്രദ്ധിക്കില്ല. അതിനാൽ ടക്ക് ഇൻ ചെയ്യുമ്പോൾ കൂടുതല്‍ ശ്രദ്ധ നൽകണം. ഫ്രഞ്ച്, ഹാഫ് ടക്ക് പോലുള്ള വ്യത്യസ്‌ത ടക്കിങ് രീതികൾ പരീക്ഷിക്കാം.

എപ്പോഴും വസ്ത്രം മികച്ചതാകുന്നത് അനുയോജ്യമായ ആക്സസറികളും പെയർ ചെയ്യുമ്പോഴാണ്. ഹെവി ലുക്ക് നൽകുന്ന ആക്സസറീസ് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. സിംപിൾ ആണെങ്കിലും എലഗന്റ് ലുക്ക് നൽകുന്നവയായിരിക്കണം ആക്സസറീസ്. വലിയ സിംപിൾ കമ്മലുകൾ, നെക്ലേസുകൾ, സ്‌ട്രൈക്കിങ് ബെൽറ്റുകൾ എന്നിവ ഉപയോഗിക്കാം. 

501135109
Representative image. Photo Credit: Yuri_Arcurs/istockphoto.com

ലൂസ് ടൈപ്പ് വസ്ത്രമാണ് ഇന്ന് പലരുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ളത്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾക്ക് കൂടുതല്‍ പ്രാധാന്യം നൽകാൻ എപ്പോഴും മികച്ചത് സ്കിന്നി ഫിറ്റ് ജീൻസുകൾ തന്നെയാണ്. ജാക്കറ്റുകൾ, സ്വെറ്ററുകള്‍ എന്നിവയ്ക്കൊപ്പവും സ്കിന്നി ഫിറ്റ് ജീൻസ് സ്റ്റൈൽ ചെയ്യാം. കൂടാതെ ബ്ലേസറുകളും ജാക്കറ്റുകളും ഉപയോഗിച്ചും പെയർ ചെയ്യാം. 

കാലം എത്ര കഴിഞ്ഞാലും ഫാഷനിൽ ഇന്നും ഏറെ പ്രാധാന്യമുണ്ട് കുർത്തകൾക്ക്. എല്ലാ കാലത്തും ഫാഷൻ ലോകത്തെ ഇഷ്ടതാരമായ കുർത്ത സ്റ്റൈൽ ചെയ്യാനും സ്കിന്നി ഫിറ്റ് ജീൻസാണ് ഏറ്റവും മികച്ചത്. ഫുൾ സ്ലീവ് കുർത്തയാണ് ഏറ്റവും മികച്ച ഓപ്ഷൻ. ഒപ്പം നീളമില്ലാത്ത ഷോർട് ലെങ്ത്ത് കുർത്തകളും  തിരഞ്ഞെടുക്കാം. 

English Summary:

Master the Art of Styling Skinny Fit Jeans with Ease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com