‘മോളേ, നിനക്ക് ഇന്ത്യൻ അറ്റയറാണ് ചേരുന്നത്’, ഷോട്ട്സിൽ ‘ഹൈ ആറ്റിറ്റ്യൂഡു’മായി ശ്രുതി രജനീകാന്ത്
Mail This Article
മിനിസ്ക്രീനിലൂടെ മലയാളിയുടെ പ്രിയതാരമായി മാറിയിരിക്കുന്നു ശ്രുതി രജനീകാന്ത്. അഭിനയത്തിനൊപ്പം തന്നെ മോഡലിങ്ങിനും പ്രാധാന്യം നൽകുന്ന ശ്രുതിക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകരേറെയാണ്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രുതി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഷോട്ട്സും ഷർട്ടും ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
നീല ഡെനിം ഷോട്ട്സും വെള്ള ഹാഫ് സ്ലീവ് ലിനൻ ഷർട്ടുമാണ് ശ്രുതിയുടെ ഔട്ട്ഫിറ്റ്. ഷർട്ടിൽ സിംപിൾ എംബ്രോയഡറി ചെയ്തിരിക്കുന്നു. ഡ്രസിനിണങ്ങുന്നതാണ് ടീൽ ഗ്രീൻ കൺവേഴ്സ് ഷൂ. സിംപിൾ മേക്കപ്പാണ്. റെഡ്ഷെയ്ഡ് ലിപ്സ്റ്റിക്കാണ്.
ഔട്ട്ഫിറ്റിന് ചേരുന്ന രീതിയിലുള്ള മിനിമം ആക്സസറീസാണ്. ചിത്രങ്ങൾക്കു താഴെ താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘മികച്ച ഔട്ട്ഫിറ്റ്’ എന്നായിരുന്നു പലരും കമന്റ് ചെയ്തത്. ഹൈ ആറ്റിറ്റ്യൂഡ്. ഈ ലുക്കിൽ വേറെ ലെവലാണ് പൈങ്കിളി എന്നു കമന്റ് ചെയ്തവരും ഉണ്ട്. എന്നാൽ ഇന്ത്യൻ അറ്റയറാണ് ശ്രുതിക്ക് കൂടുതൽ ഇണങ്ങുന്നതെന്ന രീതിയിലുള്ള കമന്റുകളും എത്തി.