‘ഇത് ഏത് കോവിലകത്തെ തമ്പുരാട്ടിയാണ്’, കസവുസാരിയിൽ ക്യൂട്ടായി മഡോണ സെബാസ്റ്റ്യൻ
Mail This Article
×
കസവുസാരിയിൽ ട്രഡീഷനൽ ലുക്കിൽ അതിസുന്ദരിയായി മഡോണ സെബാസ്റ്റ്യൻ. ട്രഡീഷനൽ കേരള സ്റ്റൈലിലാണ് ബ്ലൗസ്. കസവുസാരിക്ക് ഇണങ്ങുന്ന രീതിയിൽ പരമ്പരാഗത ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്.
കഴുത്തിൽ പാരമ്പര്യത്തനിമയുളള്ള ലക്ഷ്മി മാലയും മുത്തുമാലയും കൈകളിൽ വളകളും അണിഞ്ഞിരിക്കുന്നു. അലസമായി കെട്ടിയ മുടിയിൽ മുല്ലപ്പൂവച്ചിട്ടുണ്ട്. മിനിമല്‍ മേക്കപ്പാണ്. മുഖത്തെ വലിയ മൂക്കുത്തിയാണ് മറ്റൊരു ആകർഷണം. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്.
പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ നിരവധി കമന്റുകളും എത്തി. ‘ക്യൂട്ട് ആന്റ് എലഗന്റ്’ എന്നാണ് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തത്. ഏത് കോവിലകത്തെ തമ്പുരാട്ടിയാണെന്നു ചോദിച്ചവരും നിരവധിയാണ്.
English Summary:
Madonna Sebastian Raises Elegance Bar in Traditional Kasavuzari Look
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.