‘എത്രപേർ വന്നാലും കാവ്യയുടെ സൗന്ദര്യത്തിനു മുന്നിൽ ഒന്നുമല്ല, തിരിച്ചു വരുമോ?’:എലഗന്റ് ലുക്കിൽ കാവ്യ മാധവൻ
Mail This Article
സിനിമാ മേഖലയിലെ പ്രമുഖരെല്ലാം എത്തിയ വിവാഹമായിരുന്നു നടി മീര നന്ദന്റേത്. മീരനന്ദന്റെ വിവാഹത്തിനെത്തിയ കാവ്യ മാധവന്റെ ലുക്കാണ് ആരാധകരുടെ മനം കവർന്നത്. സിൽവർ കളർ പട്ട് സാരിയിൽ അതിസുന്ദരിയായാണ് കാവ്യ എത്തിയത്.
സെയിം കളർ ബ്ലൗസായിരുന്നു. സാരിക്ക് ഇണങ്ങുന്ന വിധത്തിലായിരുന്നു ആക്സസറീസ്. പച്ച, വെള്ള, ചുവപ്പ് കല്ലുകൾ പതിച്ച ജോധ്പുർ പാറ്റേൺ നെക്‌ലസാണ് കാവ്യ അണിഞ്ഞത്. കല്ലുകൾ പതിച്ചതാണ് ഹാങ്ങിങ് കമ്മലുകളും വളകളും മോതിരവും.
ട്രഡീഷനൽ മേക്കപ്പാണ്. ലൈറ്റ് റെഡ്ഷെയ്ഡ് ലിപ്സ്റ്റിക്. മസ്കാരയും ഐഷാഡോയും നെറ്റിയിൽ ചുവപ്പു പൊട്ടും അണിഞ്ഞിരിക്കുന്നു. ക്ലൗൺ ഏരിയയിൽ നിന്ന് പിന്നിയ മുടി അഴിച്ചിട്ട രീതിയിലാണ് ഹെയർസ്റ്റൈൽ.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ കാവ്യയുടെ സാരിയിലുള്ള എലഗന്റ് ലുക്കിനെ പ്രകീർത്തിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. മലയാള സിനിമയിൽ എത്ര നടിമാർ വന്നാലും കാവ്യയോളം വരില്ല. അന്നും ഇന്നും ഒരുപോലെ സുന്ദരിയാണ്. കാവ്യയുടെ സൗന്ദര്യത്തെ വെല്ലാൻ ആരുമില്ല. മലയാളത്തിന്റെ കാവ്യ സൗന്ദര്യം. ചേച്ചിയുടെ പഴയ ഫോട്ടോ മഹാലക്ഷ്മി മോളെ കാണിക്കണേ. എന്നിങ്ങനെയാണ് കാവ്യയുടെ ചിത്രത്തിനു താഴെ വന്ന കമന്റുകൾ. അഭിനയത്തിലേക്ക് തിരിച്ചു വരുമോ? എന്ന് ചോദിച്ചവരും നിരവധിയാണ്.