ADVERTISEMENT

ഒരു കാലത്ത് ബോളിവുഡിനെ പിടിച്ചുലച്ച നടി. ഇപ്പോഴും ആരാധകരുടെ പ്രിയ താരം. 21 വയസ്സുള്ള മകൾ ഉണ്ടെങ്കിലും കജോളിനെ കണ്ടാൽ ഇപ്പോഴും ഇരുപതുകാരിയെന്ന് മാത്രമേ പറയൂ. വയസ് റിവേഴ്‌സ് ഓർഡറിലാണ് എന്ന് വേണമെങ്കിൽ പറയാം. തന്റെ ചർമത്തിന്റെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലുമൊക്കെ കജോൾ കൃത്യമായി ശ്രദ്ധ ചെലുത്താറുണ്ട്. താരത്തിന്റെ സൗന്ദര്യ ടിപ്സ് നോക്കാം. 

kajolsp3
Image Credit∙ Kajol/Instagram
kajolsp3
Image Credit∙ Kajol/Instagram

ഉറക്കം മുഖ്യം 

എത്രയൊക്കെ തിരക്ക് ഉണ്ടായാലും രാത്രിയിൽ കൃത്യസമയത്ത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ കജോൾ ശ്രദ്ധിക്കാറുണ്ട്. അത് ആരോഗ്യത്തിന്റെ കാര്യത്തിലും ചർമ സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറെ സഹായിക്കും എന്നാണ് താരം പറയുന്നത്. കൂടാതെ മേക്കപ്പ് നീക്കം ചെയ്യാതെ കജോൾ ഒരിക്കലും ഉറങ്ങാറില്ല. 

സൺസ്‌ക്രീൻ നിർബന്ധം 

കജോളിന്റെ സൗന്ദര്യസംരക്ഷത്തിൽ ഏറ്റവും ഒഴിച്ചുകൂടാത്ത കാര്യമാണ് സൺസ്‌ക്രീൻ. അത് പുറത്ത് പോകുമ്പോഴും വീട്ടിലിരിക്കുമ്പോൾ ആയാലും താരം ഉപയോഗിക്കാറുണ്ട്. ചർമത്തിന് അനുയോജ്യമായ എസ്പിഎഫ് ഉള്ള സൺസ്ക്രീൻ തിരഞ്ഞെടുത്താണ് ഉപയോഗിക്കുന്നത്.  കൂടാതെ കൃത്യമായി മുഖം രണ്ട് തവണയെങ്കിലും കഴുകാനും താരം പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. 

kajolsp2
Image Credit∙ Kajol/Instagram
kajolsp2
Image Credit∙ Kajol/Instagram

ദിനചര്യ 

ക്ലെൻസിങ്, ടോണിങ്, മോയ്സ്ചറൈസിങ് രീതി ഒരിക്കലും കജോൾ ഒഴിവാക്കാറില്ല. ഇത് ചർമത്തെ മൃദുവാക്കുകയും, പാടുകളും മറ്റും അകറ്റി നല്ല തിളക്കം നൽകുകയും ചെയ്യും. കൂടാതെ മുഖത്തിന്റെ തിളക്കം കിട്ടാനും ഇത് സഹായിക്കും. 

വെള്ളം 

ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കജോൾ കുടിക്കാറുണ്ട്. ഈ ഒരു ദിനചര്യ കൃത്യമായി തുടരുന്നവർക്ക് ചർമത്തിലുണ്ടാകുന്ന വ്യത്യാസം കണ്ടറിയാൻ സാധിക്കും. ചർമത്തിന് മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഈ ശീലം ഏറെ നല്ലതാണ്. ഇവ കൂടാതെ കൃത്യമായ ഡയറ്റും താരം പിന്തുടരുന്നുണ്ട്.

English Summary:

Unveiling Kajol's Timeless Beauty Secrets: Skincare Tips of a Bollywood Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com