പാരിസിൽ തപ്സിയുടെ സാരി ഷോ; വസ്ത്രധാരണത്തിന് മെഡൽ ഉണ്ടായിരുന്നെങ്കിൽ സ്വർണം നേടിയേനെ!
Mail This Article
പാരിസ് ഒളിംപിക്‌സിൽ വസ്ത്രധാരണത്തിന് മെഡൽ ഉണ്ടായിരുന്നെങ്കിൽ ബോളിവുഡ് താരം തപ്‌സി പന്നു സ്വർണം നേടിയേനെ! നമ്മുടെ സ്വന്തം സാരിയുടെ പെരുമ ഒളിംപിക്‌സ് വേദിയിൽ വരെ എത്തിച്ചു താരം. പരമ്പരാഗത സാരി ലുക്കുകളിൽനിന്നു വ്യത്യസ്‌തമായി സ്പോർട്ടി–ഫ്യൂഷൻ സ്റ്റൈലിലാണ് തപ്‌സി തിളങ്ങിയത്.
ഗ്രീൻ ഫ്ലോറൽ സാരിയിൽ തിളങ്ങി തുടക്കം
ബ്രൈറ്റ് ഗ്രീൻ ഫ്ലോറൽ സാരിയാണ് ആദ്യ ദിനം ധരിച്ചത്. ഒപ്പം വൈറ്റ് ക്രോപ്‌ഡ് വെയിസ്‌റ്റ് കോട്ടും. സാരിയുടെ മുന്താണി സ്‌കാർഫ് ധരിക്കുന്നതുപോലെ കഴുത്തിൽ ചുറ്റി. സ്നീക്കേഴ്‌സും സൺഗ്ലാസും ചേർത്ത് ആകെ മൊത്തം സ്പോർട്ടി ലുക്ക്.
ഹോക്കിക്കെത്തിയത് കോട്ടൻ സാരിയിൽ
ഹോക്കി മത്സരത്തിനെത്തിയത് മറ്റൊരു ബ്രൈറ്റ് കളറായ മഞ്ഞയിൽ. കോട്ടൺ സാരിക്കൊപ്പം സ്ട്രൈപ്‌ഡ് ടീ ഷർട്ടാണ് പെയർ ചെയ്‌തത്. കൈ നിറയെ ഗോൾഡൻ വളകളും.
ബ്ലൗസുകളിലെ പരീക്ഷണം വീണ്ടും
റെഡ് പോൾക്ക ഡോട്ടഡ് സാരിക്കൊപ്പം ടാങ്ക് ടോപ്പാണ് തപ്‌സി ധരിച്ചത്. സാരി ഉടുത്തതാകട്ടെ, ധോത്തി സ്റ്റൈലിലും.
സാരിക്കൊപ്പം കോർസെറ്റ് ടോപ്പ്
കോർസെറ്റ് ടോപ്പ് സാരിക്കൊപ്പം എങ്ങനെ മനോഹരമായി ധരിക്കാം എന്നും തപ്‌സി കാണിച്ചുതന്നു. ബ്ലൂ സാരിക്കൊപ്പം മൾട്ടികളർ ടോപ്പാണ് ധരിച്ചത്. ഒപ്പം മൾട്ടികളർ ചെരുപ്പും സിൽവർ ചോക്കറും.