ADVERTISEMENT

ട്രഡീഷനല്‍ ലുക്കും മോഡേണ്‍ ലുക്കും ഒരുപോലെ ഇണങ്ങാറുണ്ട് കൃഷ്ണകുമാർ കുടുംബത്തിലെ ഇളയമകൾ ഹൻസികയ്ക്ക്. ഇത്തരത്തിൽ വ്യത്യസ്തമായ ലുക്കുകളിലുള്ള ഫോട്ടോകൾ ഹൻസിക പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സഹോദരി ദിയ കൃഷ്ണയുടെ ‘ബ്രൈഡ് ടു ബി’ ആഘോഷങ്ങളിലെത്തിയ ഹൻസികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. 

ബേബി പിങ്കിലുള്ള ഫ്ലോറൽ റൂഷ്ഡ് ബോഡികോണായിരുന്നു ഹൻസികയുടെ ഔട്ട് ഫിറ്റ്.  ക്വീൻ ആനി നെക്‌ലൈനും ന്യൂഡിൽസ്ട്രാപ്പുമാണ്. സിംപിൾ സിൽവർ ചെയിനും ബ്രേസ്‌ലറ്റുമാണ് ആക്സസറീസ്. 

hansika-sp1
Image Credit: hansubeeeey/ Instagram
hansika-sp1
Image Credit: hansubeeeey/ Instagram

മിനിമൽ മേക്കപ്പാണ്. ഗ്ലോസി ലിപ്സ്റ്റിക്. അഴിച്ചിട്ട രീതിയിലാണ് ഹെയർസ്റ്റൈൽ. ഡ്രസിനിണങ്ങുന്ന രീതിയിൽ കറുപ്പ് ഹീൽ ചെരുപ്പും സ്റ്റൈൽ ചെയ്തിരിക്കുന്നു. 

ഹന്‍സികയുടെ ചിത്രം സമൂഹമാധ്യമത്തിലെത്തിയതോടെ നിരവധി കമന്റുകളും എത്തി. സഹോദരിമാരേക്കാൾ സുന്ദരിയാണ് ഹന്‍സു ബേബി എന്നാണ് പലരും കമന്റ് ചെയ്തത്. എന്തൊരു ക്യൂട്ടാണ്. ഏത് വസ്ത്രവും ഹൻസികയ്ക്കു ചേരും എന്ന രീതിയിലും കമന്റുകൾ എത്തി. ക്യൂട്ട്നെസ് അൽപം ഓവറല്ലേ എന്നും ചിലർ ചോദിച്ചു. 

English Summary:

Hansika's Chic Bodycon Look for Sister's Celebration is Winning Hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com