ADVERTISEMENT

ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ തിരക്കിലാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. വിവാഹ ഒരുക്കങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ആർഭാടപൂർവം നടത്തിയ ദിയയുടെ ബ്രൈഡ് ടു ബി വിഡിയോയും താരകുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി ഇഷാനിക്ക് ആഭരണം വാങ്ങാൻ പോകുന്ന താരകുടുംബത്തിന്റെ വിഡിയോയാണ് യുട്യൂബിൽ ട്രെൻഡിങ്ങായിരിക്കുന്നത്. 

അഹാനയും ഇഷാനിയും കാറിൽ സഞ്ചരിക്കുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ആഭരണങ്ങളോടുള്ള ഇഷാനിയുടെ താത്പര്യത്തെ കുറിച്ച് അഹാന പറയുന്നത് ഇങ്ങനെ: ‘കൊച്ചിലേ തൊട്ടേ ആഭരണങ്ങളോട് ഇഷാനിക്ക് വലിയ താത്പര്യമാണ്. എനിക്കൊന്നും അങ്ങനെയില്ല. ഒരു അവസരം ലഭിച്ചാൽ ഹിന്ദി സീരിയലിലേതു പോലെ ആഭരണങ്ങളൊക്കെയിട്ട് അണിഞ്ഞൊരുങ്ങി കിടന്നുറങ്ങാനൊക്കെ ഇഷാനിക്ക് താത്പര്യമാണ്. അങ്ങനെ കിടന്നുറങ്ങി എഴുന്നേൽക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഇഷാനി. ഞാൻ ആഭരണങ്ങൾ വാങ്ങിയതാണ് ഇഷാനിക്ക് പ്രചോദനമായത്. ജനിച്ച അന്നു തൊട്ട് എന്നെ കോപ്പിയടിച്ചു കൊണ്ടിരിക്കുകയാണ് ഇഷാനി. ഞാൻ എന്ത് ചെയ്താലും ഇവൾക്കു വാങ്ങണം.’ 

തനിക്ക് ഡയമണ്ട് ആഭരണങ്ങളാണ് ഏറ്റവും ഇഷ്ടമെന്നും ഇഷാനി പറയുന്നു. ‘സ്വർണാഭരണങ്ങളും ഇഷ്ടമാണ്. ഓസിയുടെ കല്യാണം പ്രമാണിച്ചാണ് ഷോപ്പിങ്. സത്യത്തിൽ വിവാഹത്തിന് ഒറിജിനൽ സ്വർണം അണിയണമെന്ന് ഞാൻ കരുതിയിരുന്നില്ല. ഡയമണ്ട് റിങ്ങും കമ്മലും ബ്രേസ്‌ലെറ്റും വാങ്ങിയിട്ടുണ്ടെങ്കിലും ഞാനിതുവരെ എനിക്കായി സ്വർണം ഒന്നും വാങ്ങിയിട്ടില്ല. ലോങ് ചെയിനാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. ’– ഇഷാനി പറഞ്ഞു. 

ചുവപ്പുസാരിക്ക് അനുയോജ്യമായ ആന്റിക് നെക്‌ലസും ലോങ്ചെയിനുമാണ് ഇഷാനി തിരഞ്ഞെടുത്തത്. ചുവപ്പ് മുത്തുകളുള്ള ജിമിക്കിയും തിരഞ്ഞെടുത്തു. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദിയയും വിഡിയോയിൽ പറയുന്നുണ്ട്. സെപ്റ്റംബറിലാണ് ദിയയുടെ വിവാഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com