ADVERTISEMENT

വസ്ത്രധാരണത്തിൽ പലപ്പോഴും വ്യത്യസ്തത പുലർത്താൻ ശ്രമിക്കുന്ന താരമാണ് പാർവതി തിരുവോത്ത്. ഇന്ത്യൻലുക്കിലും വേസ്റ്റേൺ ലുക്കിലുമുള്ള താരത്തിന്റെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ലോങ് കുർത്തയില്‍ ബോൾഡ് ലുക്കിലുള്ള പാർവതിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

parvathy-sp2
Image Credit: par_vathy/ Instagram
parvathy-sp2
Image Credit: par_vathy/ Instagram

ക്രീമിൽ കറുപ്പും ബ്രൗണും നിറത്തിലുള്ള പ്രിന്റഡ് ലോങ് കോട്ടൺ കുർത്തയാണ് പാർവതിയുടെ ഔട്ട്ഫിറ്റ്. ബ്രൗൺ കോളർ കുർത്തയുടെ കൈ ത്രീ ഫോർത്താണ്. കുർത്തയുടെ നെക്‌ലൈനിനോട് ചേർന്ന് ആന്റിക് വര്‍ക്ക് തുന്നിച്ചേർത്തിരിക്കുന്നു. കുർത്തയ്ക്ക് അനുയോജ്യമായ രീതിയിൽ കറുപ്പ് പലാസോയും ബൂട്ടും സ്റ്റൈൽ ചെയ്തിരിക്കുന്നു.  

സിംപിൾ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. മുടിയഴിച്ചിട്ട രീതിയിലാണ് ഹെയർസ്റ്റൈൽ. ആക്സസറീസ് ഉപയോഗിച്ചിട്ടില്ല. 

parvathy-sp1
Image Credit: par_vathy/ Instagram
parvathy-sp1
Image Credit: par_vathy/ Instagram

പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ജയിച്ചിട്ടുള്ള നിൽപ്, നിലപാടിന്റെ അവസാനവാക്ക്, മുഖത്തെ ആ വിജയഭാവം എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്തത്. ആ ബൂട്ട്സ് സൂപ്പറാണ്, ബോൾഡ് ലുക്ക് എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

English Summary:

Parvathy Thiruvothu's Bold Kurta Look Goes Viral on Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com