കണ്ണെടുക്കാനാകുന്നില്ല! സാരിയിൽ അതിസുന്ദരിയായി നയൻസ്; വേറെ ലെവലെന്ന് ആരാധകർ
Mail This Article
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നയൻതാര. ജീവിതത്തിലെ വിശേഷങ്ങളെല്ലാം പലപ്പോഴും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നയൻ താരയുടെ മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്.
ചുവപ്പുപട്ടുസാരിയില്‍ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ചുവപ്പിൽ ഗോൾഡൻ വർക്കുള്ള സാരിയാണ്. സാരിക്ക് ഇണങ്ങുന്നതാണ് ഗോൾഡൻ കസവുള്ള ചുവപ്പു ബ്ലൗസ്.
ട്രഡീഷനൽ ആക്സസറീസാണ്. ഒരു കയ്യിൽ ചുവപ്പു കുപ്പിവളകൾ അണിഞ്ഞിരിക്കുന്നു. അതിന് ഇരുവശങ്ങളിലുമായി കല്ലുകൾ പതിച്ച സ്വർണ വളകളും ഉണ്ട്. മറ്റേകയ്യിൽ സിൽവർ സ്ട്രാപ്പ് വാച്ചാണ് അണിഞ്ഞിരിക്കുന്നത്. വെള്ള മുത്തുകളുള്ള ഹെവി ഗോള്‍ഡൻ ജിമിക്കി കമ്മലാണ്.
സാരിക്ക് ചേരുന്ന വിധത്തില്‍ ട്രഡീഷനൽ രീതിയിലുള്ള മേക്കപ്പാണ്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ചുവപ്പ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. നെറ്റിയിൽ ചുവപ്പ് വട്ടപ്പൊട്ടും നെറുകയിൽ സിന്ദൂരവും അണിഞ്ഞിരിക്കുന്നു. പുട്ടപ്പ് ഹെയർ സ്റ്റൈൽ. മൂല്ലപ്പൂ ചൂടിയിട്ടുണ്ട്.
സമൂഹമാധ്യമത്തിലെത്തി ഏതാനും മണിക്കൂറുകൾക്കകം തന്നെ താരത്തിന്റെ ഫൊട്ടോഷുട്ട് ചിത്രങ്ങൾക്ക് ആരാധകരുടെ നിരവധി കമന്റുകളും എത്തി. ചുവപ്പു പട്ടുസാരിയുടുത്ത് മുടിയിൽ മുല്ലപ്പൂവും വച്ച് വന്നാൽ നയൻസ് ദേവതയെ പോലെയാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. എങ്ങനെയാണ് ഇത്രയും സുന്ദരിയായിരിക്കുന്നത്. ചന്ദ്രമുഖി ലുക്ക് ഓർമിപ്പിച്ചു. നിങ്ങളുടെ കണ്ണുകൾ എല്ലാം പറയുന്നുണ്ട്. എന്നിങ്ങനെയുള്ള കമന്റുകളും എത്തി.