ADVERTISEMENT

വ്യത്യസ്തമായ കണ്ടന്റുകൾകൊണ്ട് ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന ചിലരുണ്ട് സൈബർ ഇടങ്ങളിൽ. അക്കൂട്ടത്തിൽ ഒരാളാണ് അലാന പാണ്ഡെ. കണ്ടന്റ് ക്രിയേറ്റർമാരുടെ കഥ പറയുന്ന ‘ദ് ട്രൈബ്’ എന്ന സീരീസ് അടുത്തിടെയാണ് ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയത്. അലാന പാണ്ഡെ ഉൾപ്പെടെ അഞ്ച് കണ്ടെന്റ് ക്രിയേറ്റർമാരുടെ ജീവിതമാണ് ഈ സീരിസിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ദ് ട്രൈബിന്റെ എപ്പിസോഡിൽ നിന്നുള്ള ചെറിയ വിഡിയോ ക്ലിപ് അലാന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിഡിയോയിൽ അലാനയുടെ കുടുംബാംഗങ്ങളെല്ലാം ഉണ്ട്. പിസ്ത ഗ്രീൻ ഷെയ്ഡിലുള്ള ബ്രാലെറ്റും ലൂസ് പാന്റുമായിരുന്നു അലാനയുടെ ഔട്ട്ഫിറ്റ്. ഈ വസ്ത്രത്തെ കുറിച്ച് അലാനയുടെ പിതാവ് ചോദിക്കുന്നതാണ് വിഡിയോ. ‘നീ ബ്രായുടെ മുകളിൽ വസ്ത്രം ധരിക്കാൻ മറന്നു പോയോ?’– എന്നാണ് മകളോട് അദ്ദേഹത്തിന്റെ ചോദ്യം. ഇതു കേട്ടതോടെ നിങ്ങൾ കാര്യമായി ചോദിക്കുകയാണോ എന്നായിരുന്നു അലാനയുടെ അച്ഛനോടുള്ള മറുചോദ്യം. താൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിന് എന്താണു പ്രശ്നമെന്നും അലാന ചോദിക്കുന്നുണ്ട്.

പാന്റ്സിനൊപ്പം ഷര്‍ട്ട് ധരിക്കണമായിരുന്നു എന്നാണ് പിതാവ് പറയുന്നത്. താൻ ധരിച്ചത് ബ്രാ അല്ലെന്നും ബ്രാലെറ്റാണെന്നും അലാന പിതാവിനോട് വിശദീകരിക്കുന്നുണ്ട്. എന്നാൽ അലാനയുടെ പിതാവ് ഇത് അംഗീകരിക്കാൻ തയാറാകുന്നില്ല. നീ ബ്രായുടെ മുകളിൽ വസ്ത്രം ധരിക്കണമായിരുന്നു എന്ന് അദ്ദേഹം ആവർത്തിക്കുന്നതും വിഡിയോയിൽ ഉണ്ട്.

ഈ വിഡിയോയ്ക്കു താഴെ അലാനയെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകളും എത്തി. ‘ഒടുവിൽ താങ്കളെങ്കിലും ഇത് ചൂണ്ടിക്കാണിച്ചല്ലോ. പെൺകുട്ടികളുടെ സ്റ്റൈലിനെയും ഫാഷനെയും എല്ലാം ബഹുമാനിക്കുന്നു. പക്ഷേ, ചില സന്ദർഭങ്ങളിൽ ഇത് അതിരുവിടുന്നുണ്ട്.’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘അവളുടെ പിതാവാണ് ശരി. കുടുംബാംഗങ്ങൾക്കിടയിൽ നിൽക്കുമ്പോൾ അൽപം കൂടി മാന്യമായ വസ്ത്രം ധരിക്കാം.’– എന്നും ചിലർ കമന്റ് ചെയ്തു. അതേ സമയം വസ്ത്രം ധരിക്കുന്നത് അവരുടെ ഇഷ്ടമാണെന്നും അലാനയുടെ പിതാവ് അൽപം കൂടി വിശാലമായി ചിന്തിക്കാൻ പഠിക്കണമെന്നുള്ള രീതിയിലും കമന്റുകൾ എത്തി.

English Summary:

Alana Panday's Outfit Choice in "The Tribe" Ignites Social Media Firestorm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com