‘നമ്മുടെ കാവ്യ അന്നും ഇന്നും മാന്യമായി വസ്ത്രം ധരിക്കും’: സാരിയിൽ എലഗന്റ് ലുക്കിൽ കാവ്യ
Mail This Article
എലഗന്റ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളികളുടെ പ്രിയതാരം കാവ്യാ മാധവൻ. സാരിയിലും കുർത്തിയിലും ചുരിദാറിലുമുള്ള ചിത്രങ്ങളാൾ ഏറെയും പങ്കുവയ്ക്കാറുള്ളത്. ഇതിൽ തന്നെ കാവ്യയുടെ സാരിയിലുള്ള ലുക്കിനും സ്റ്റൈലിനും ആരാധകരേറെയെയാണ്. മനോഹരമായ പട്ടുസാരിയിലുള്ള കാവ്യയുടെ ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്.
ഒനിയൻ പിങ്കിലുള്ള കാഞ്ചീപുരം സിൽക്ക് പ്ലെയിൻ കസവുസാരിയാണ് കാവ്യയുടെ ഔട്ട്ഫിറ്റ്. പിങ്കിൽ പ്രിന്റുകളുള്ള ഹാഫ് സ്ലീവ് ബ്ലൗസാണ്. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്വർണാഭരണങ്ങളും സ്റ്റൈൽ ചെയ്തിരിക്കുന്നു. ചുവപ്പു കല്ലുപതിച്ച നെക്ലസും കമ്മലും വളകളും മോതിരവുമാണ് ആക്സസറീസ്
നോർമൽ മേക്കപ്പാണ്. ന്യൂഡ്ഷെയ്ഡ് ലിപ്സ്റ്റിക്. മസ്കാരയും ഐലൈനറും ഉപയോഗിച്ചിരിക്കുന്നു. ചിത്രങ്ങൾക്കും വിഡിയോയ്ക്കും താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. കണ്ണുകൾ പണ്ടത്തേതു പോലെ ഡാർക്ക് ആക്കി എഴുതുന്നതാണ് നല്ലതെന്നായിരുന്നു ചിലർ കമന്റ് ചെയ്തത്. നമ്മുടെ കാവ്യ അന്നും ഇന്നും മാന്യമായി വസ്ത്രം ധരിക്കും. ബിഗ് സല്യൂട്ട് എന്നും ചിലർ കമന്റ് ചെയ്തു. മുഖഭംഗി കുറഞ്ഞ പോലെയുണ്ടെന്ന രീതിയിലുള്ള കമന്റുകളും എത്തി.