ADVERTISEMENT

വിവാഹദിനവും അതിനോടനുബന്ധിച്ച ആഘോഷങ്ങളും എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിക്കുന്നവരാണ് പലരും. സ്വപ്ന തുല്യമായി വിവാഹ വേദിയിലേക്ക് ഏറെ പുതുമയോടെ എത്താൻ പല മാർഗങ്ങളും കണ്ടെത്താറുമുണ്ട്. കുതിരപ്പുറത്തും, ആഡംബര വാഹനങ്ങളിലുമൊക്കെ വിവാഹ  വേദിയിലേക്ക് എത്തുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, കയറിൽ തൂങ്ങി സ്പൈഡർമാനെ പോലെ വിവാഹ വേദിയിലേക്കെത്തുന്ന വധുവിനെ കണ്ടിട്ടുണ്ടോ? കയറിൽ തൂങ്ങി വിവാഹ വേദിയിലെത്തിയ ഒരു വധുവിന്റെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

വൈറലായ വിഡിയോയിൽ ആദ്യം കാണിക്കുന്നത് വെള്ള ഗൗണിൽ അതിസുന്ദരിയായി ഒരുങ്ങിയ വധുവിനെയാണ്. വിവാഹം നടക്കുന്ന സ്ഥലത്തെ മുകളിലെ നിലയിലാണ് വധു നിൽക്കുന്നത്. അവിടെ നിന്നും ഒരു കയറിൽ പിടിച്ച് താഴേക്ക് ഊർന്നിറങ്ങുകയാണ് യുവതി. 

നീളമുള്ള ഗൗണും വെയിലുമെല്ലാം കയ്യിൽ ഒതുക്കിപിടിച്ചതിന് ശേഷമാണ് വധു കയറിൽ തൂങ്ങി താഴേക്ക് ഊർന്നിറങ്ങിയത്. ‘ബെസ്റ്റ് ബ്രൈഡൽ എൻട്രി’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. സാഹസികമായ വധുവിന്റെ വരവ് സമൂഹ മാധ്യമങ്ങളിലും ചർച്ചയായി. വധുവിന് സർക്കസിലാണോ ജോലി, എന്തായാലും സംഭവം കൊള്ളാം എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. 

ഇതാദ്യമായല്ല, വ്യത്യസ്തമായി വരനോ വധുവോ വിവാഹത്തിനെത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ യുകെയിൽ സൈനികനായ ക്രിസ് പാർക്ക്സ് സ്കൈ ഡൈവ് ചെയ്ത് വിവാഹ വേദിയിലെത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ വച്ച് യുദ്ധത്തിൽ അദ്ദേഹത്തിന് ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം 9 സുഹൃത്തുക്കളും സ്കൈ ഡൈവ് ചെയ്തു. ഇത് ഗിന്നസ് ബുക്കിലും ഇടം നേടി.

English Summary:

Bride's Unique Spider-Woman Wedding Entry Takes Social Media by Storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com