സ്വപ്ന ദിനത്തിൽ ലഹങ്കയിൽ അതിസുന്ദരിയായി രാകുൽ പ്രീത് സിങ്, ഇതു പ്രണയസാഫല്യം
Mail This Article
നടി രാകുൽ പ്രീത് സിങിന്റെയും നിർമാതാവ് ജാക്കി ഭഗ്‍നാനിയുടെയും വിവാഹ ആഘോഷത്തിലാണ് ബോളിവുഡ് സിനിമാലോകം. കഴിഞ്ഞ ദിവസം ഗോവയില്‍ വച്ച് നടന്ന സിഖ്, സിന്ദി ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ബോളിവുഡ് വിവാഹത്തിലെ ഫേവറിറ്റ് നിറമായ പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളാണ് രാകുലും തിരഞ്ഞെടുത്തത്.
പേസ്റ്റൽ പിങ്ക് ലെഹങ്കയാണ് സ്വപ്ന നിമിഷത്തിൽ രാകുല്‍ സ്റ്റൈൽ ചെയ്തത്. ഷീർ ഫുൾസ്ലീവോടു കൂടിയ ക്രോപ്പ് ടോപ്പാണ് സെറ്റ് ചെയ്തത്. ടോപ്പിൽ ചെറിയ സ്വീക്വൻസുകൾ നൽകിയിട്ടുണ്ട്. ടോപ്പിന്റെ അറ്റത്ത് ചെറിയ മുത്തുകളും ഡിസൈൻ ചെയ്തിട്ടുണ്ട്. ഹെവി ഫ്ലോറൽ ഡിസൈനുകളോടു കൂടിയ ലഹങ്കയാണ് താരം തിരഞ്ഞെടുത്തത്.
ഫ്ലോറൽ വർക്ക് ചെയ്ത പിങ്ക് ദുപ്പട്ടയാണ് മാച്ച് ചെയ്തത്. തലയിലാണ് ദുപ്പട്ട സ്റ്റൈൽ ചെയ്തത്. ഹെവി കല്ലുകളോടു കൂടിയ ചോക്കർ, അതിന് മാച്ച് ചെയ്ത കമ്മലുകൾ, ഹെഡ് ചെയിൻ എന്നിവ ആക്സസറൈസ് ചെയ്തു. പിങ്ക് നിറത്തിലുള്ള വളകളാണ് ധരിച്ചത്.
ഐവറി നിറത്തിലുള്ള ഷെർവാണിയാണ് ജാക്കി സ്റ്റൈൽ ചെയ്തത്. ഫ്ലോറൽ പാറ്റേൺ ഡിസൈനോടു കൂടിയ ബന്ദ്ഗാല സിൽക്ക് വസ്ത്രമാണ് തിരഞ്ഞെടുത്തത്. ഫുൾ ലെങ്ത്ത് സ്ലീവും റെയ്സ്ഡ് കോളറുമാണ് പ്രത്യേകത. സിംപിൾ ഡിസൈനോടു കൂടിയ ഷാളും മാച്ച് ചെയ്തിട്ടുണ്ട്. കല്ലുകൾ കൊണ്ടലങ്കരിച്ച ലെയർ മാലയും തലപ്പാവും ജാക്കിയെ കൂടുതൽ സുന്ദരനാക്കി. തരുൺ തഹിലിയാനിയാണ് ഇരുവരുടെയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.
വിവാഹദിവസത്തെ ചിത്രങ്ങൾ രാകുൽ പ്രീത് സിങ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘എന്നന്നേക്കും എന്റേത്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.