ADVERTISEMENT

ഇന്ത്യ കാത്തിരിക്കുന്ന ആഡംബര വിവാഹമാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയുടേത്. അനന്തിന്റെ വിവാഹത്തിനു മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് താനെയിൽ സമൂഹവിവാഹവും നടത്തി. 50ദമ്പതികള്‍ക്കാൾ ഈ ചടങ്ങിലൂടെ മംഗല്യഭാഗ്യം ഉണ്ടായത്. ദമ്പതികൾക്ക് സ്വർണവും വെള്ളിയും സമ്മാനമായി നൽകുകയും ചെയ്തു. 

അംബാനി കുടുംബം സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങിൽ നിന്നും. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
അംബാനി കുടുംബം സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങിൽ നിന്നും. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

സ്വർണത്തിലുള്ള മംഗൾസൂത്ര, വിവാഹമോതിരം, മുക്കുത്തി കാലിൽ അണിയുന്ന വെള്ളിയിലുള്ള മിഞ്ചി, പാദസരം എന്നിവയാണ് നവവധുക്കൾക്ക് സമ്മാനമായി നൽകിയത്. ഒരുലക്ഷം രൂപയും നൽകി. ദമ്പതിമാർക്ക് ഒരു വർഷത്തേക്കുള്ള വീട്ടുപയോഗ സാധനങ്ങളും നൽകി. ചുവപ്പിൽ ഗോൾഡൻ വർക്കുള്ള സാരിയാണ് എല്ലാവരും ധരിച്ചത്.  ചുവപ്പിൽ ഗോൾഡൻ വർക്കുള്ള സാരി തന്നെയായിരുന്നു നിതയുടെയും വേഷം. 

വിവാഹചടങ്ങിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ദമ്പതിമാർ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും അനുഗ്രഹം തേടുന്നതും ദൃശ്യങ്ങളിലുണ്ട്. നവദമ്പതിമാരെ കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് മുകേഷ് അംബാനി പറഞ്ഞു. താനും ഒരു അമ്മയാണെന്നും സമൂഹവിവാഹച്ചടങ്ങിൽ വിവാഹിതരായ നവദമ്പതിമാരെ കാണുമ്പോൾ സ്വന്തം മക്കൾ വിവാഹിതരായി കാണുമ്പോഴുള്ള സന്തോഷമാണ് തോന്നുന്നതെന്നുമായിരുന്നു നിത അംബാനിയുടെ പ്രതികരണം.

അംബാനി കുടുംബം സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങിൽ നിന്നും. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
അംബാനി കുടുംബം സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങിൽ നിന്നും. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

എല്ലാദമ്പതിമാരെയും അനുഗ്രഹിക്കുന്നതായും ഈ സമൂഹവിവാഹത്തോടെയും അനന്തിന്റെയും രാധികയുടെയും ‘ശുഭ്–ലഗ്ന’ ആഘോഷങ്ങൾ ആരംഭിക്കുമെന്നും മുകേഷ് അംബാനിയും നിത അംബാനിയും അറിയിച്ചു. തുടർന്ന് വലിയ രീതിയിലുള്ള വിവാഹസത്കാരവും നടത്തി. 

അംബാനി കുടുംബത്തോടൊപ്പം വധൂവരന്മാർ∙ ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
അംബാനി കുടുംബത്തോടൊപ്പം വധൂവരന്മാർ∙ ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

അംബാനി കുടുംബത്തിലെ മൂത്തമകൻ ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക അംബാനി, മകൾ ഇഷ അംബാനി, ഇഷയുടെ ഭർത്താവ് ആനന്ദ് പിരമൽ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ജൂലൈ 12നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. 

English Summary:

Mukesh and Nita Ambani Bless Community Wedding Ahead of Anant's Big Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com